HOME
DETAILS

ഇന്ത്യയുടെ മഹിതമായ പാരമ്പര്യവും പൈതൃകവും നിലനിർത്താൻ കൈകോർക്കണം, സമസ്ത ഇസ്‌ലാമിക് സെന്റർ നേതൃത്വത്തിൽ സഊദിയിൽ പ്രത്യേക 'ഫ്രീഡം സ്ക്വയർ' പരിപാടികൾ

  
backup
August 14 2022 | 15:08 PM

sic-saudi-national-statement-14082022

റിയാദ്: മതേതര ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ സഊദിയിൽ ഉടനീളം സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ നടത്താൻ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്തു. മതേതര ജനാധിപത്യ ഇന്ത്യയുടെ മഹിതമായ പാരമ്പര്യവും പൈതൃകവും തകര്‍ക്കുകയും, അധികാരം നിലനിര്‍ത്താന്‍ മതവിശ്വാസികള്‍ക്കിയില്‍ ധ്രുവീകരണം നടത്തുകയും ചെയ്യുന്ന  ഭരണകൂടത്തിന്‍റെ വര്‍ഗീയ,തീവ്രവാദ പ്രവണതകള്‍ക്കെതിരെ രാജ്യത്തെ സമാധാനമാഗ്രഹിക്കുന്ന ജനാധിപത്യ മത വിശ്വാസികള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന സന്ദേശം കൈമാറാൻ ഏവരും ജാഗ്രത പാലിക്കണം. ബഹുസ്വര സമൂഹം അധിവസിക്കുന്ന ഇന്ത്യ ഏറ്റവും വലിയ മതേതര ജനാധിപത്യ രാഷ്രടമാണ്.

നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യയുടെ അടിസ്ഥാന തത്വം. എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ മതമനുസരിച്ച് ജീവിക്കാനും മതം പ്രബോധനം ചെയ്യാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തരുന്നു. അത്കൊണ്ട് പരസ്പര സൗഹാര്‍ദവും ഐക്യവും കൊണ്ട് മാത്രമേ രാഷ്ട്രത്തിന്‍റെ സുരക്ഷ സാധ്യമാകുകയുള്ളൂവെന്നതിനാൽ ഈ സന്ദേശ കൈമാറ്റം ഏവരും ഏറ്റെടുക്കണം.

ഇന്ത്യയുടെ പൂര്‍വ ചരിത്രം കൂട്ടായ്മയുടേതാണ്. സ്വാതന്ത്ര ലബ്ദി തന്നെ അതിന്‍റെ പരിണിത ഫലമായിരുന്നു. സാമൂതിരിമാരും കുഞ്ഞാലി മരക്കാർമാരും ഒന്നിച്ച് നിന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ആ പാരമ്പര്യം മുറുകെപിടിച്ച് രാഷ്ടത്തിന്‍റെ സുരക്ഷക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്തു. രാജ്യത്തെ വിവിധ പ്രൊവിൻസ്, സെൻട്രൽ തലങ്ങളിൽ സ്വാതന്ത്ര്യ സമര സ്മരണ, ദേശ സ്നേഹ സന്ദേശം, സ്വാതന്ത്ര്യ ദിനാഘോഷം, ടേബിൾ ടോക്ക്, സിമ്പോസിയം തുടങ്ങി പ്രത്യേക പരിപാടികളും നടക്കുമെന്നും നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, അബ്ദുറഹ്മാൻ മൗലവി അറക്കൽ, യു കെ ഇബ്‌റാഹീം ഓമശേരി എന്നിവർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്; പ്രഖ്യാപനം ഉടന്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago