ഗാന്ധിജിക്കും നെഹ്റുവിനും അംബേദ്ക്കര്ക്കുമൊപ്പം സവര്‍ക്കറേയും ചേര്‍ത്തു പറഞ്ഞ് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമര സേനാനികള്‍ക്കൊപ്പം സവര്‍ക്കറേയും ചേര്‍ത്തു പറഞ്ഞ് പ്രധാനമന്ത്രി. സ്വാതന്ത്രദിന സന്ദേശത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. കര്‍ത്തവ്യത്തിന്റെ പാതയില്‍ ജീവന് നല്കിയ ബാപ്പു, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബ സാഹിബ് അംബേദ്ക്കര്‍, വീര്‍ സവര്‍ക്കര്‍ തുടങ്ങിയവരോട് പൗരന്മാര് നന്ദിയുള്ളവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അവര്‍ രാജ്യ നിര്‍മാണത്തിന് സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ മാറ്റം വരുത്തിയ മഹാത്മാക്കളില്‍ ശ്രീനാരായണ ഗുരുവിനെയും പ്രധാനമന്ത്രി അനുസ്മരിച്ചു.
മംഗല്‍ പാണ്ഡെ, താന്തിയാ ടോപി, ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസാദ്, അശ്ഫാഖുല്ല ഖാന്, പ്രസാദ് ബിസ്മില്‍ തുടങ്ങിയ എണ്ണമറ്റ പോരാളികളാണ് ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറയിളക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനായി അഞ്ച് പ്രതിജ്ഞയും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. വികസനം പരമ പ്രധാനം, എല്ലാ അര്‍ഥത്തിലുമുള്ള സ്വാതന്ത്ര്യം, ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുക, അഖണ്ഡത കാത്തുസൂക്ഷിക്കുക, പൌരധര്‍മം പാലിക്കുക എന്നീ പ്രതിജ്ഞകളാണ് പ്രധനമന്ത്രി മുന്നോട്ടുവെച്ചത്.
75 വര്‍ഷത്തിനിടെ രാജ്യം ഏറെ വെല്ലുവിളികള്‍ നേരിട്ടു. ഭീകരവാദവും തീവ്രവാദവും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.വെല്ലുവിളികള്‍ക്കിടയിലും രാജ്യം മുന്നോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."