പാലക്കാട് ഷാജഹാന് വധം: സി.പി.എമ്മിന് അകത്ത് നടന്ന കൊലപാതകമെന്ന് കെ സുധാകരന്
പാലക്കാട്: പാലക്കാട് ഷാജഹാന് കൊലപാതകം സി.പി.എമ്മിന് അകത്ത് നടന്ന കൊലപാതകമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്. ആരെയും കൊല്ലുന്ന സംഘമായി സി.പി.എം മാറി. ബി.ജെ.പിയോട് പ്രത്യേകിച്ച് സ്നേഹമോ ദേഷ്യമോ ഇല്ല. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് കരുതി എല്ലാം ബി.ജെ.പിയുടെ തലയില്‍ ഇടാന്‍ കഴിയുമോയെന്നും സുധാകരന് ചോദിച്ചു.
സി.പി.എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത് സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണെന്നും കെ സുധാകരന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ ഉള്ളതിനേക്കാള്‍ ആയുധം സി.പി.എമ്മിന്റെ കയ്യില്‍ ഉണ്ട്. അക്രമികള്‍ പാര്‍ട്ടി അംഗങ്ങളാണെന്ന് ദൃക്സാക്ഷി പറയുന്നു. സി.പി.എമ്മിന് എങ്ങനെ കയ്യൊഴിയാന്‍ കഴിയും? അക്രമികള്‍ പാര്‍ട്ടി അംഗങ്ങള്‍ അല്ലെന്ന് പറയുന്ന നേതാക്കളെ പാര്‍ട്ടി അംഗങ്ങള്‍ തന്നെ തിരുത്തുകയാണെന്നും കെ സുധാകരന് വിശദീകരിച്ചു. സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഷാജഹാന് കൊലപാതകത്തിന് പിന്നില്‍ ആര്.എസ്.എസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."