പാലക്കാട്ടെ കൊലപാതകം അപലപനീയം; കേസ് അന്വേഷിക്കുന്നത് സി.പി.എം സെക്രട്ടറിയേറ്റാണോ?; വി.ഡി സതീശന്
കോഴിക്കോട്: പൊലിസ് അന്വേഷിക്കുന്ന ഒരു വിഷയത്തില്‍ കുറ്റവാളികളെ സി.പി.എം തന്നെ പ്രഖ്യാപിക്കുകയാണെങ്കില്‍ എന്തിനാണ് പൊലിസും കോടതിയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കൊലയ്ക്ക് പിന്നില്‍ ആര്.എസ്.എസ് ആണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. സി.പി.എം സെക്രട്ടറിയേറ്റ് ആണോ കേസ് അന്വേഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കൊലപാതകത്തെ അപലപിക്കുന്നു. പൊലീസ് അന്വേഷിക്കട്ടെ. കേസിലെ വിവരങ്ങള്‍ പുറത്തുവരട്ടെയെന്നും വി ഡി സതീശന് പറഞ്ഞു. സംഭവത്തില്‍ ദൃക്സാക്ഷിയുടെ മൊഴിയില്‍ ഗൗരവമായ അന്വേഷണം നടത്തണം. അന്വേഷണ ഘട്ടത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. സിപിഎം നേതൃത്വം നടത്തിയ പ്രസ്താവന അന്വേഷണത്തെ ബാധിക്കും. എല്ലാ സംഭവങ്ങളിലും സിപിഎം മറ്റുള്ളവരുടെ മേല്‍ പഴിചാരുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രിയാണ് കുന്നംങ്കാട് ജംഗ്ഷനില്‍ വച്ച് ഷാജഹാന് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിനും കാലിനുമേറ്റ വെട്ടുകളെ തുടര്‍ന്നാണ് ഷാജഹാന് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."