HOME
DETAILS

ഇന്ത്യയുടെ മതേതരത്വം നിലനിർത്താൻ മതേതര കക്ഷികൾ ഐക്യപെടണം: <br>ഉനൈസ എസ് ഐ സി

  
backup
August 16 2022 | 04:08 AM

unaisa-sic-freedoms-square-2022

ഉനൈസ: ഉനൈസ സെൻട്രൽ കമ്മറ്റി ഫ്രീഡം സ്ക്വയറും, ഡോ: സുബൈർ ഹുദവി ചേകന്നൂരിന് സ്വീകരണവും സംഘടിപ്പിച്ചു. സമത്വം -സ്വാതന്ത്രം -സാഹോദര്യം എന്ന പ്രമേയമുയർത്തി ഇസ്തിറാഹ രീഫിൽ വെച്ച് നടന്ന ഫ്രീഡം സ്ക്വയർ ദേശിയ ഗാനത്തോടെയാണ് ആരംഭിച്ചത്.

പോയ കാലതുടിപ്പുകളെ പുതു തലമുറക്കായി അടയാളപെടുത്തുന്ന ഫ്രീഡം സ്ക്വയറിൽ സമരത്തിന്റെ മായാത്ത സ്മരണകളാണ് നിറഞ്ഞുനിൽക്കുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത സയ്യിദ് അബ്ദുറഹ്‌മാൻ ജമലുല്ലൈലി തങ്ങൾ പറഞ്ഞു. ഖുർത്തുബ ഫൌണ്ടേഷൻ ഡയറക്ടർ ഡോ: സുബൈർ ഹുദവി മുഖ്യപ്രഭാഷണം നടത്തി.

രാഷ്ട്രനേതാക്കൾ വിഭാവനം ചെയ്ത രാജ്യത്തിന്റെ സമ്പൂർണ്ണ സ്വാതന്ത്ര്യം സാർത്ഥകമാക്കുന്നതിനും ഭരണഘടനാ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും രാജ്യത്തെ പൗരന്മാർ പ്രാധാന്യം കല്പിക്കേണ്ട സമയമാണിത്. സ്വാതന്ത്ര്യത്തെയും ഭരണഘടനയേയും കശാപ്പു ചെയ്യാനുള്ള ശ്രമം ഭരണകൂടത്തിന്റെ ഒത്താശയോടെ തന്നെ നടന്നുകൊണ്ടിരിക്കുമ്പോൾ നിശ്ശബ്ദമായിരിക്കാൻ നമുക്കാവില്ല. ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ ശബ്ദം ഉയരണം. വൈവിധ്യമാണ് വിവിധ സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ ഇന്ത്യയുടെ കരുത്ത്.

വൈവിധ്യങ്ങളെ ഉൾക്കൊണ്ട് മതേതരത്വം നിലനിർത്താനും രാജ്യത്തിന്റെ സമഗ്രമായ വളർച്ചയ്ക്ക് ശക്തിപകരാനുമുള്ള ശ്രമങ്ങളിൽ എല്ലാവരും കണ്ണികളാവണമെന്നും ആദ്ദേഹം പറഞ്ഞു. പ്രസിഡന്റ്‌ സി. ടി. മൊയ്‌ദു അധ്യക്ഷത വഹിച്ചു. ബാസിത്‌ വാഫി, മൂസ മോങ്ങം, ജംഷീർ മങ്കട, ഷമീർ ഫെറോക്, സയ്യിദ് സുഹൈൽ, മുഹമ്മദ്‌ കാസർഗോഡ്, നാസർ ദാരിമി, അഷ്‌റഫ്‌ മേപ്പാടി, മൂസ മഞ്ചേരി, ജാഫർ വയനാട്, ഉസ്മാൻ കാസർഗോഡ്, സാദിഖ് മുസ്ലിയാർ, ശംസുദ്ധീൻ, അൻഷാദ് അമ്മിനിക്കാട്, ഖാലിദ് നല്ലളം, സകീർ തിരൂർ എന്നിവർ പ്രസംഗിച്ചു. റാഫി, റഊഫ്, ആദിൽ എന്നിവർ ദേശിയ ഗാനം ആലപിച്ചു
സെക്രട്ടറി സി. എസ്, ഖാജാഹുസൈൻ സ്വാഗതവും, ചെയർമാൻ സകീർ മാറാട് നന്ദിയും പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago