HOME
DETAILS
MAL
സഊദിയിൽ രണ്ട് ഇന്ത്യക്കാർ മരണപ്പെട്ടു
backup
August 17 2022 | 05:08 AM
റിയാദ്: കിഴക്കൻ സഊദിയിൽ രണ്ട് ഇന്ത്യക്കാർ മരണപ്പെട്ടു. ഉത്തർ പ്രദേശ് സ്വദേശി ഫിറോസ് അബ്ബാസ് (40), ബീഹാർ സ്വദേശി യാദവ് (38) എന്നിവരാണ് നാരിയയിൽ മരണപ്പെട്ടത്. മരണപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങൾ മുലൈജ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
യു പി സ്വദേശി ഫിറോസ് അബ്ബാസ് രണ്ട് മാസം മുൻപാണ് മുലൈജയിൽ എത്തിയത്. ബീഹാർ സ്വദേശി യാദവ് (38) നാൽപത് ദിവസം മുൻപാണ് നത്തയിലെത്തിയത്. രണ്ട് മൃതേഹങ്ങളുടെയും നിയമ നടപടികൾ നാരിയ കെഎംസിസി പ്രസിഡണ്ട് അൻസാരിയുടെ നേതൃത്വത്തിൽ നടന്നു വരികയാണ്. സഹായത്തിനായി കെഎംസിസി പ്രവർത്തകരും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."