HOME
DETAILS

മാറ്റങ്ങൾക്ക് അവസരമൊരുക്കുമോ ഫിഫയുടെ ചുവപ്പു കാർഡ്

  
backup
August 18 2022 | 04:08 AM

fifa-football

 

കുതിപ്പിനൊരുങ്ങുന്ന ഇന്ത്യൻ ഫുട്‌ബോളിന് കനത്ത തിരിച്ചടിയായി തന്നെ വേണം, അന്താരാഷ്ട്ര സംഘടനയായ ഫിഫ ഏർപ്പെടുത്തിയ വിലക്കിനെ വിലയിരുത്താൻ. എട്ടരപതിറ്റാണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് ഫിഫയുടെ ചുവപ്പു കാർഡ് ലഭിച്ചതോടെ ഫെഡറേഷനിലെ പ്രതിസന്ധി പുതിയ തലത്തിലേക്ക് എത്തുകയാണ്. ഇതുവരേയും ഓങ്ങിനിൽക്കുകയായിരുന്ന ഫിഫ, ഒടുവിൽ ഗത്യന്തരമില്ലാതെ വടിയെടുത്തു എന്നതാണ് അവസ്ഥ. ഫിഫയുടെ കടുത്ത നടപടി ഒരേസമയം നിരാശയും പ്രതിസന്ധിയും സൃഷ്ടിക്കുന്നതിനൊപ്പം അവസരമായി കാണണമെന്ന് പറയുന്നവരുമുണ്ട്. ഇന്ത്യൻ ഫുട്‌ബോളിന്റെ ഘടന പൊളിച്ചെഴുതാനും ശരിപാതയിലേക്ക് കൊണ്ടുവരാനുമുള്ള അവസരമായിട്ടാണ് മുൻ ഇന്ത്യൻ നായകൻ ബൈച്ചൂങ് ബൂട്ടിയ നടപടിയെ വിശേഷിപ്പിച്ചത്.


ക്രിക്കറ്റിനോളം പ്രചാരം നേടാൻ ഫുട്‌ബോളിന് രാജ്യത്ത് കഴിഞ്ഞിട്ടില്ലെങ്കിലും അടുത്തകാലത്തായി ഇന്ത്യൻ ഫുട്‌ബോൾ ഉണർവിലായിരുന്നു. 2017ൽ അണ്ടർ 17 ലോകകപ്പ് വിജയകരമായി രാജ്യത്ത് നടന്നതും ഏഷ്യൻ ഫുട്‌ബോൾ ചാംപ്യൻഷിപ്പിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചതും ഐ.എസ്.എൽ മത്സരങ്ങളുടെ വരവോടെ ഫുട്‌ബോൾ രംഗത്തുണ്ടായ ആവേശവുമെല്ലാം അനുകൂല ഘടകങ്ങളായിരുന്നു. വനിതകളുടെ ഫുട്‌ബോളിലും തിളക്കമാർന്ന പ്രകടനങ്ങൾ കാണാൻ കഴിഞ്ഞു. ഐ.എസ്.എൽ മത്സരങ്ങൾ വന്നതോടെ ഫുട്‌ബോൾ മേഖലയുടെ അടിത്തട്ടിലും വികാസം പ്രകടമായി. അക്കാദമികൾ വരുകയും മികച്ച വിദേശ കളിക്കാരുമായുള്ള മത്സരങ്ങളും മികച്ച കോച്ചുമാരുടെ പരിശീലനവും വന്നതോടെ പുതിയ തലമുറയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ദേശീയ ടീമിന്റെ മികവിനൊപ്പം ബംഗാൾ, ഗോവ, കേരളം, വടക്കുകിഴക്ക് സംസ്ഥാനങ്ങൾ എന്നിവക്കു പുറമേ ബഗളൂരു, തമിഴ്‌നാട് , ഹൈദരാബാദ് തുടങ്ങിയ ഇന്ത്യയുടെ മറ്റുപ്രദേശങ്ങളിലും ടീമുകൾ സജീവമായി. ഉറങ്ങുന്ന ഭീമനെന്ന ഫിഫയുടെ മുൻ പ്രസിഡന്റ് സെപ്ബ്ലാറ്ററിന്റെ വിശേഷണത്തിന് തിരുത്ത് ആഗ്രഹിച്ച ഫുട്‌ബോൾ പ്രേമികൾക്ക് വലിയ തിരിച്ചടിയായി ഫിഫയുടെ വിലക്ക്. കൊച്ചി ഉൾപ്പെടെ വേദിയായ അണ്ടർ 17 ലോകകപ്പിന്റെ വിജയകരമായ നടത്തിപ്പ് ഒക്ടോബറിൽ അണ്ടർ 17 വനിത ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള അവസരവും തേടിയെത്തി. ഫിഫയുടെ സസ്‌പെൻഷൻ വന്നതോടെ ഈ അവസരത്തിനും മങ്ങലേൽക്കുകയാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിന് അവസരം നഷ്ടപ്പെടുന്നതോടെ അടുത്തമാസം നടക്കേണ്ട വിയറ്റ്‌നാം, സിങ്കപ്പൂര് ടീമുകളുമായുള്ള സൗഹൃദമത്സരവും തുലാസിലായി. വനിതാ ടീമിന് സാഫ് ടൂർണമെന്റും ഫുട്‌ബോൾ ക്ലബുകൾക്ക് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ ടുർണമെന്റുകളിലും പങ്കെടുക്കാനുള്ള അവസരമാണ് ഇല്ലാതാകുന്നത്.

അടുത്താഴ്ച നടക്കുന്ന വനിത എ.എഫ്.സി കപ്പിൽ പങ്കെടുക്കാൻ ഉസ്ബക്കിസ്ഥാനിലെത്തിയ ഗോകുലം ടീം പുതിയ തീരുമാനത്തോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. സൂപ്പർ ലീഗിലും ഐ ലീഗിലും വിലക്ക് മാറാതെ ക്ലബുകൾക്ക് വിദേശ താരങ്ങളുമായി ഇനി കരാർ ചെയ്യാനും കഴിയില്ല. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനിൽ നിലനിൽക്കുന്ന അധികാരവടംവലി കളം നിറഞ്ഞതിന്റെ ബാക്കിപത്രമായിട്ടാണ് ഫിഫയുടെ വിലക്ക് എത്തിയത്. 2020 ഡിസംബറിൽ മൂന്നാം തവണയും പൂർത്തിയാക്കിയെങ്കിലും കൃത്യമായി തെരഞ്ഞെടുപ്പ് നടത്താതെ അധികാരത്തിൽ കടിച്ചുതൂങ്ങിയുള്ള എൻ.സി.പി നേതാവും രാജ്യസഭാ അംഗവുമായ പ്രഫുൽ പട്ടേലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളിലെ മുഖ്യപ്രതി. സുപ്രിംകോടതി ഇടപെട്ട് പട്ടേലിനെ നീക്കുകയും പൊളിച്ചെഴുത്ത് ലക്ഷ്യമാക്കി കാര്യനിർവഹണസമിതിയെ ചുതലയേൽപ്പിക്കുകയും ചെയ്തു. ജസ്റ്റിസ് അനിൽ ആർദാവെ അധ്യക്ഷനും മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ ആർ.വൈ ഖുറേഷി, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി എന്നിവർ അംഗങ്ങളുമായുള്ള കാര്യനിർവഹണസമിതി തയാറാക്കിയ ഭരണഘടനാ ഭേദഗതികളിൽ ചിലതിനോട് ഫിഫയുടെ അതൃപ്തിയാണ് പെട്ടെന്നുള്ള നടപടിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഈ സമിതിയുടെ ഇടപെടൽ മൂന്നാം കക്ഷിയുടെ ഇടപെടലായി കണ്ടുകൊണ്ടാണ് ഫിഫ വിലക്ക് ഏർപ്പെടുത്തിയത്. 36 സംസ്ഥാന അസോസിയേഷനുകൾക്കൊപ്പം 36 മുതിർന്ന ഫുട്‌ബോൾ താരങ്ങളെയും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള വോട്ടർപട്ടികയിൽ കാര്യനിർവഹണസമിതി ഉൾപ്പെടുത്തിയിരുന്നു. ഇത് വിവേകപരമല്ലെന്ന വിലയിരുത്തലുള്ള ഫിഫക്കു മുന്നിലേക്ക് അസോസിയേഷനുകളുടെ പരാതി കൂടി ലഭിച്ചതോടെ നടപടി പൂർണതയിലെത്തി.
പൂർണ അധികാരത്തോടെയുള്ള ഭരണസമിതി നിലവിൽ വന്നാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന് ഫിഫ പ്രസിഡന്റ് ജിയോനി ഇന്റഫാന്റിനോ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രകായിക മന്ത്രാലയം ഇതിനുള്ള നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്. ഫിഫയുടെ വിലക്ക് സുപ്രിംകോടതിയെ കേന്ദ്രസർക്കാർ ചൊവ്വാഴ്ച തന്നെ അറിയിച്ചു. ഫെഡറേഷന്റെ പുറത്താക്കപ്പെട്ട പ്രസിഡന്റ് പ്രഫുൽ പട്ടേൽ ടൂർണമെന്റ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി താൽക്കാലിക ഭരണസമിതി ഫയൽചെയ്ത കോടതി അലക്ഷ്യ ഹരജിയും സുപ്രിംകോടതി മുമ്പാകെയുണ്ട്. സാങ്കേതികത ഉന്നയിച്ചുകൊണ്ട് രാഷ്ട്രീയക്കാർ അധികാരത്തർക്കത്തിന്റെ കേന്ദ്രമാക്കി കായിക മേഖലയെ മാറ്റുന്നതും ഭൂഷണമല്ല.

രഞ്ജിത്ത് ബജാജ് എന്ന ഫുട്‌ബോൾ തന്ത്രജ്ഞന്റെ നീക്കങ്ങളെ ഫിഫ കാണാതെ പോയിട്ടില്ല. ഫുട്‌ബോൾ അസോസിയേഷൻ ഭരണസമിതികളിലേക്ക് രാഷ്ട്രീയക്കാർ വേണ്ടെന്ന പറയുന്നില്ല. എന്നാൽ കായിക മേഖലയോട് പ്രത്യേകിച്ച് ഫുട്‌ബോൾ മേഖലയോട് പ്രതിബദ്ധതയുള്ള ദീർഘവീക്ഷണത്തോടെ കളിക്കളത്തിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ കഴിയുന്നവർ വരണം. രാഷ്ട്രീയത്തിനും അധികാരത്തിനും അപ്പുറം ഫുട്‌ബോൾ വികാരമായി കാണുന്നവർ നേതൃത്വത്തിലേക്ക് വരണം. വലിപ്പത്തിൽ രണ്ടാമനായ ഇന്ത്യ ഏഷ്യയിലെ മികച്ച പത്ത് ഫുട്‌ബോൾ രാജ്യങ്ങളിൽ ഇടം പിടിക്കുന്നില്ലെന്ന യാഥാർഥ്യം തിരിച്ചറിയണം.
ഭൂഖണ്ഡത്തിലെ മികച്ച ഫുട്‌ബോൾ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞ ഗൾഫ് രാജ്യങ്ങളുടെയും കൊറിയ, ജപ്പാൻ പോലുള്ള രാജ്യങ്ങളുടെയും ശക്തമായ ഫുട്‌ബോൾ ഭരണസംവിധാനം നാം കാണാതെ പോകരുത്. മലേഷ്യ പോലുള്ള ചെറിയ രാജ്യങ്ങൾ തന്നെയും ഫുട്‌ബോളിൽ കൈവരിക്കുന്ന വളർച്ചയും ഗൗരവത്തിലെടുക്കേണ്ടതുണ്ട്. അഞ്ചുമാസത്തെ ഐ.എസ്.എൽ കഴിഞ്ഞാൽ പിന്നെയുള്ള ഏഴ് മാസം ഫുട്‌ബോൾ കളിക്കാർ വെറുതേ ഇരിക്കുന്ന അവസ്ഥക്ക് മാറ്റം ഉണ്ടാകണം.

ക്രിക്കറ്റ് ഭരണതലപ്പത്ത് കേന്ദ്രമന്ത്രി അമിത്ഷായുടെ മകൻ ജയ്ഷാ എത്തിയതുപോലെ, എൻ.സി.പിക്കാരൻ പ്രഫുൽ പട്ടേൽ മാറി മറ്റൊരു ബി.ജെ.പിക്കാരൻ നേതാവിനെ വാഴിക്കാനുള്ള അവസരമായി മാറരുത് ഭരണസമിതിയുടെ പൊളിച്ചെഴുത്ത്. നടപടി ഇന്ത്യൻ ഫുട്‌ബോളിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തുന്നതിനിടയിലും അഴിമതിയടക്കമുള്ള കെടുകാര്യസ്ഥതകൾ ഒഴിവാക്കി, മികച്ച ഭരണസമിതി വരുന്നതിന് കാരണമായി മാറട്ടെ പുതിയ നിമിത്തം എന്നാഗ്രഹിക്കുന്നവർ ഏറെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago