നന്ദുവിന്റെ മരണം കൊലപാതകം, ഓഡിയോ ഡിലീറ്റ് ചെയ്യാന്‍ പൊലീസ് വീട്ടുകാരോട് ആവശ്യപ്പെട്ടു: പ്രതിപക്ഷനേതാവ് വി.ഡി സതീശന്
ആലപ്പുഴ: പുന്നപ്രയിലെ നന്ദുവിന്റെ മരണം കൊലപാതകം ആണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. ഡി.വൈ.എഫ്.ഐയും ലഹരി മാഫിയയുമാണ് പിന്നില്‍. പുറത്തുവന്ന നന്ദുവിന്റെ ഓഡിയോ ഡിലീറ്റ് ചെയ്യാന്‍ പൊലീസ് വീട്ടുകാരോട് ആവശ്യപ്പെട്ടു.
വിഷയം ഡിജിപിയുടെ മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തും. ലഹരി മാഫിയക്ക് നേതൃത്വം നല്‍കുന്നത് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ആണെന്നും സതീശന് പറഞ്ഞു. മരിക്കുന്നതിന് തൊട്ട് മുമ്പ് സഹോദരിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഡി.വൈ.എഫ്.ഐക്കാര്‍ തന്നെ മര്‍ദ്ദിച്ചതായി നന്ദു പറയുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ച പുന്നപ്രയിലെ വീടിന് സമീപത്തെ പറമ്പില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരടങ്ങുന്ന സംഘത്തിന്റെ ആഘോഷം നടന്നിരുന്നു. നന്ദുവും സുഹൃത്തുക്കളും ഇതേ സ്ഥലത്ത് ഇരുന്നതിനെ ചൊല്ലി സംഘര്‍ഷമുണ്ടായി. സംഘര്‍ഷം തടയാന്‍ ശ്രമിച്ച നന്ദുവിനെയും ഡിവൈഎഫ്ക്കാര്‍ മര്‍ദ്ദിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നന്ദുവിനെ സംഘം പിന്തുടര്ന്നു. ഇതിനിടയില്‍ ട്രെയിനിന് മുന്നില്‍ പെട്ട് മരിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷിയായിരുന്ന ബന്ധു സജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."