HOME
DETAILS
MAL
മുന്‍ഗണന രാജ്യസുരക്ഷയ്ക്ക്: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ സ്വന്തം രാജ്യത്തേയ്ക്ക് തിരികെ അയക്കുമെന്ന് അനുരാഗ് സിങ് ഠാക്കൂര്‍
backup
August 18 2022 | 15:08 PM
ന്യുഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ സ്വന്തം രാജ്യത്തേയ്ക്ക് തിരികെ അയക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍. രാജ്യസുരക്ഷയ്ക്കാണ് മുന്‍ഗണന. റോഹിന്‍ഗ്യന്‍ അഭാര്‍ഥികള്‍ക്ക് ഒരിക്കലും ഇന്ത്യന്‍ പൗരത്വം നല്‍കില്ല.
ഡല്‍ഹിയിലെ അരവിന്ദ് കേജ്രിവാള് സര്‍ക്കാരാണ് അനധികൃത കുടിയേറ്റക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിനല്‍കുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. അഭയാര്‍ഥികളെ മാറ്റിപ്പാര്‍പ്പിക്കാമെന്ന് ഡല്‍ഹി സര്‍ക്കാരാണ് ശുപാര്‍ശ ചെയ്തത്.
അനധികൃത കുടിയേറ്റക്കാെര പാര്‍പ്പിക്കാനുള്ള ഡിറ്റന്‍ഷന്‍ സെന്ററുകള്‍ നിര്‍മിക്കാനും ഡല്‍ഹി സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."