പ്രിയ വര്‍ഗീസിന്റെ നിയമനത്തിലെ ഗവര്‍ണറുടെ നടപടി: കണ്ണൂര്‍ സര്‍വ്വ കലാശാല ഇന്ന് കോടതിയെ സമീപിച്ചേക്കില്ല, പ്രിയ വര്‍ഗീസ് സമീപിച്ചേക്കും
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല ഇന്ന് കോടതിയെ സമീപിച്ചേക്കില്ല. ഗവര്‍ണര്‍ക്കെതിരായ നിയമ നടപടിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗവര്‍ണര്‍ക്കെതിരെ കേസ് നിലനില്‍ക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ സര്‍വകലാശാല വീണ്ടും നിയമോപദേശം തേടാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, പ്രിയ വര്‍ഗീസ് കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.
ഗവര്‍ണറുടെ നടപടിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല ഇന്ന് ഹൈകോടതിയെ സമീപിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സര്‍വകലാശാലക്ക് വേണ്ടി വൈസ് ചാന്‍സലറാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കാനിരുന്നത്. 1996 ലെ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ചാന്‍സലറായ ഗവര്‍ണറുടെ നടപടിയെന്ന് ചൂണ്ടിക്കാണിച്ച് ഹരജി നല്‍കാനായിരുന്നു തീരുമാനം. ഇന്നലെ ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം നിയമനടപടികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."