HOME
DETAILS
MAL
ജോർദാൻ കിരീടാവകാശി ഇനി സഊദിയുടെ മരുമകൻ
backup
August 19 2022 | 06:08 AM
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ് • സഊദിയുടെ മരുമകനായി ജോർദാൻ കിരീടാവകാശി. ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമന്റെ വിവാഹ നിശ്ചയം റിയാദിൽ നടന്നു.
റിയാദിലെ റജ്വ ഖാലിദ് ബിൻ മുസൈദ് ബിൻ സൈഫ് ബിൻ അബ്ദുൽ അസീസ് അൽ സൈഫ് ആണ് വധു. ഇരുവരുടെയും മോതിരം കൈമാറ്റ ചടങ്ങും പൂർത്തിയായതായും ജോർദാൻ റോയൽ കോർട്ട് അറിയിച്ചു.
ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈന്റെയും മാതാവ് റാനിയ അൽ അബ്ദുല്ല രാജ്ഞിയുടെയും സാന്നിധ്യത്തിലാണ് കിരീടാവകാശിയായ ഹുസൈന്റെ വിവാഹനിശ്ചയം നടന്നത്. 28കാരനായ ഹുസൈന് രാജകുമാരന് ഇപ്പോൾ കിരീടാവകാശി സ്ഥാനത്തോടൊപ്പം ജോർദാനിയൻ സായുധ സേനയിൽ ക്യാപ്റ്റൻ പദവിയും വഹിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."