മകനെ കയ്യേറ്റം ചെയ്യുന്നത് തടയാനെത്തിയ പിതാവ് മര്‍ദ്ദനമേറ്റ് മരിച്ചു
ആലങ്ങാട് (കൊച്ചി): മകനെ കയ്യേറ്റം ചെയ്യുന്നത് തടയാനെത്തിയ പിതാവ് മര്‍ദനമേറ്റ് മരിച്ചു. നീറിക്കോട് ആറയില്‍ റോഡ് കൊല്ലന്‍പറമ്പില്‍ കുമാരന്റെ മകന്‍ വിമല്‍ (54) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അക്രമം ഉണ്ടായത്.
വിമലിന്റെ മകന്‍ രോഹിത് വീടിന്റെ മുന്‍വശത്തെ വഴിയില്‍നിന്ന് സുഹൃത്തുമായി സംസാരിക്കുന്നതിനിടെ അതുവഴി വന്ന ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ റോഡില്‍ മറിഞ്ഞുവീണു. ഇതുകണ്ട് രോഹിത് എന്തെങ്കിലും പരിക്കുപറ്റിയോ എന്ന് ചോദിച്ചു. കുഴപ്പമില്ലെന്ന് ഇവര്‍ മറുപടി പറഞ്ഞു ബൈക്കില്‍കയറി പോയി. എന്നാല്‍, 10 മിനിറ്റിനകം തിരിച്ചുവരുകയും രോഹിത്തിനെയും സുഹൃത്ത് തട്ടാംപടി ചെട്ടിക്കാട് മണ്ണുചിറയില്‍ മിഥുനെയും (20) കൈയേറ്റം ചെയ്യുകയുമായിരുന്നു.
ബഹളംകേട്ട് വീട്ടില്‍നിന്ന് ഇറങ്ങിവന്ന വിമല്‍ ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ അക്രമികളുടെ മര്‍ദനമേറ്റു. വിമലിനെ പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. ആലുവ വെസ്റ്റ് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ബൈക്ക് യാത്രക്കാരായ യുവാക്കള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്ന് വിമലിന്റെ ബന്ധുക്കള്‍ പൊലിസിനോട് പറഞ്ഞു.
വിമലിന്റെ ഭാര്യ: അമ്പിളി. മറ്റൊരു മകന്‍ അശ്വിന്‍ (വിദ്യാര്‍ഥി, ഐ.എച്ച്.ആര്‍.ഡി കോളജ്, പുത്തന്‍വേലിക്കര).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."