HOME
DETAILS
MAL
മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് വിസിയുടേത്; കണ്ണൂര്‍ വിസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍
backup
August 21 2022 | 06:08 AM
തിരുവനന്തപുരം; കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ ഗുരുതരാരോപണങ്ങളുമായ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാന്യതയുടെ എല്ലാ അതിര്‍ വരമ്പുകളും ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് വിസിയുടേത്. പരസ്യമായി വിമര്‍ശിക്കാന്‍ താന്‍ നിര്‍ബന്ധിക്കപ്പെട്ടതാണ്, തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനല്ല ഈ നടപടികള്‍, തനിക്കുനേരെയുള്ള വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണറെ കായികപരമായി നേരിടാനുളള ഗുഢാലോചനകളും വിസി നടത്തിയതായി ഗവര്‍ണര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റിയെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വൈസ് ചാന്‍സലര്‍ സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹം നടപ്പിലാക്കുന്നതെന്നും വിസിക്കെതിരെയുള്ള നിയമ നടപടികള്‍ താന്‍ ആരംഭിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."