കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; സ്റ്റിയറിംങ് കമ്മിറ്റി സ്ഥാനം രാജി വെച്ച് ആനന്ദ് ശര്‍മ
ന്യുഡല്‍ഹി: ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസിന്റെ സ്റ്റിയറിംങ് കമ്മിറ്റി സ്ഥാനം രാജി വെച്ച് ആനന്ദ് ശര്‍മ.ജമ്മു കാശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി സ്ഥാനത്തുനിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഗുലാം നബി ആസാദ് രാജി വെച്ച് ദിവസങ്ങള്‍ക്കകമാണ് ആനന്ദ് ശര്‍മയുടെ രാജി.
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്കിയ രാജിക്കത്തില്‍, തന്റെ ആത്മാഭിമാനം പണയപ്പെടുത്തുന്ന കാര്യത്തില്‍ വിട്ടുവീഴ്ച്ചക്കില്ലെന്ന് ആനന്ദ് ശര്‍മ വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വത്തിനെതിരെ കത്തെഴുതിയ ജി-23 നേതാക്കളില്‍ ഉള്‍പ്പെട്ട നേതാവാണ് ആനന്ദ് ശര്‍മ.
അഞ്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഗുലാം നബി ആസാദ് ജമ്മു കാശ്്മീര്‍ പ്രചാരണ സമിതി സ്ഥാനത്തു നിന്നും ജമ്മു കാശ്്മീര്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജി വെച്ചത്. മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഒക്കെയായി പ്രവര്‍ത്തിച്ച തനിക്ക് സംസ്ഥാനത്തിന്റെ പ്രചാരണ ചുമതല നല്‍കിയത് തരംതാഴ്ത്തുന്നതിനു തുല്യമാണെന്ന് കാണിച്ചായിരുന്നു ഗുലാം നബി ആസാദ് രാജി വെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."