ലോകായുക്ത നിയമഭേദഗതി: മുഖ്യമന്ത്രിയെ വിയോജിപ്പറിയിച്ച് സി.പി.ഐ, ചര്‍ച്ച തുടരും
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി പ്രശ്ന പരിഹാരത്തിന് സി.പി.എം-സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായില്ല. ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച സി.പി.ഐയോട് ഭേദഗതിയില്‍ പരിശോധന ആകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി.
മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി പി രാജീവ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, പന്ന്യന്‍ രവീന്ദ്രന്, എ വിജയരാഘവന് എന്നിവരാണ് എകെജി സെന്ററില്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചയില്‍ അന്തിമ ധാരണയിലെത്താന്‍ കഴിഞ്ഞില്ല.
ചര്‍ച്ച തുടരും. നിര്‍ണായക നിയമസഭാ സമ്മേളനം നാളെ മുതല്‍ തുടങ്ങാനിരിക്കെയാണ് സമവായ ചര്‍ച്ചയ്ക്ക് ഇരു പാര്‍ട്ടികളും തീരുമാനിച്ചത്. ചര്‍ച്ചയില്‍ സി.പി.ഐ ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു.
ലോകായുക്ത നിയമഭേദഗതിയില്‍ സി.പി.ഐ വിയോജിപ്പ് വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച ചെയ്യാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചത്. വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും ഉഭയകക്ഷി ചര്‍ച്ചയില്‍ നിലപാട് പറയുമെന്നും കാനം രാജേന്ദ്രന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."