HOME
DETAILS
MAL
പെലോസിയുടെ തായ്വാൻ സന്ദർശനം തടയാൻ ജിൻപിങ് ബൈഡനെ വിളിച്ചെന്ന്
backup
August 22 2022 | 06:08 AM
വാഷിങ്ടൺ • യു.എസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനം തടയാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് യു.എസ് പ്രസിഡന്റ് ജോ ബൈഡനെ ഫോണിൽ വിളിച്ചെന്ന് റിപ്പോർട്ട്. വാഷിങ്ടൺ പോസ്റ്റ് ആണ് വൈറ്റ്ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സന്ദർശനം നടന്നാലും ചൈനയുടെ ഭാഗത്തു നിന്ന് പ്രകോപനപരമായ നീക്കം ഉണ്ടാകരുതെന്ന് യു.എസ് ആവശ്യപ്പെട്ടിരുന്നു. യു.എസ് ജനപ്രതിനിധി സഭ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സർക്കാരിന്റെ ഭാഗമായതിനാൽ തനിക്ക് പെലോസിയുടെ സന്ദർശനം റദ്ദാക്കാൻ നിർബന്ധിക്കാനാവില്ലെന്ന് യു.എസ് പ്രസിഡന്റ് ചൈനീസ് പ്രസിഡന്റിനെ അറിയിച്ചു.
വിദേശ സന്ദർശനത്തെ കുറിച്ച് തീരുമാനിക്കാൻ പെലോസിക്ക് അധികാരമുണ്ടെന്നും ബൈഡൻ പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്തു. 1997നു ശേഷം തായ്വാൻ സന്ദർശിക്കുന്ന ആദ്യ യു.എസ് സ്പീക്കർ ആണ് പെലോസി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."