'നായ്ക്കള്‍ കുരക്കുകയും, കാറിനെ പിന്തുടരുകയും ചെയ്യും' കര്‍ഷകര്‍ക്കെതിരെ കേന്ദ്ര മന്ത്രി അജയ് കുമാര്‍ മിശ്ര, മന്ത്രി മകന്‍ ജയിലില്‍ കിടക്കുന്നതിന്റെ കോപത്തിലെന്ന് രാകേഷ് ടിക്കായത്ത്
ന്യുഡല്‍ഹി: കര്‍ഷകര്‍ക്കെതിരെ വിവാദ പ്രസ്താവന നടത്തി കേന്ദ്ര മന്ത്രി അജയ് കുമാര്‍ മിശ്ര. 'നായ്ക്കള്‍ കുരക്കുകയും, തന്റെ കാറിനെ പിന്തുടരുകയും ചെയ്യും' എന്നാണ് കര്‍ഷകരെ കുറിച്ച് കേന്ദ്ര മന്ത്രി പറഞ്ഞത്. കഴിഞ്ഞദിവസം ഒരു പൊതു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മന്ത്രി മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.
'ആന അതിന്റെ വഴിക്ക് നീങ്ങുമ്പോള്‍, നായ്ക്കള്‍ കുരക്കുന്നു. ഞാന്‍ ലഖ്‌നൗവിലേക്ക് കാറില്‍ പോകുകയാണെന്ന് കരുതുക, അതും നല്ല സ്പീഡില്‍ പോകുന്നു. നായ്ക്കള്‍ റോഡരികില്‍ കുരക്കുകയോ കാറിന് പിന്നാലെ ഓടുകയോ ചെയ്യും. ഇത് അവരുടെ സ്വഭാവമാണ്. അതിനെക്കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. ഞങ്ങള്‍ക്ക് ഈ സ്വഭാവം ഇല്ലെന്നും നിങ്ങളുടെ പിന്തുണ എനിക്ക് ആത്മവിശ്വാസം പകരുന്നു' അജയ് മിശ്ര പറഞ്ഞു.
എന്നാല്‍ ഇതിന് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. മകന്‍ ജയിലില്‍ കിടക്കുന്നതിന്റെ കോപത്തിലാണ് മന്ത്രി എന്നാണ് ടിക്കായത്ത് പ്രതികരിച്ചത്.
Farmer leader @RakeshTikaitBKU is a ‘second rate person’ ; ‘Dogs bark on the side of the road, have nothing to say about them’ - the words of Union minister @ajaymishrteni at a speech in his constituency Lakhimpur Kheri live streamed by his supporters yesterday. pic.twitter.com/96rZTqxqPH
— Alok Pandey (@alok_pandey) August 23, 2022
" His son is in jail for a year that is why he is angry. There is goondaraj in Lakhimpur and people are scared of him. We will run a 'Lakhimpur Mukti Abhiyan' - @RakeshTikaitBKU on union minister @ajaymishrteni ‘s controversial remarks calling the farmer leader a 2nd rate person pic.twitter.com/YMtpm9c15t
— Alok Pandey (@alok_pandey) August 23, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."