HOME
DETAILS

വൈസ് ചാൻസലർ അന്നും ഇന്നും

  
backup
August 25 2022 | 03:08 AM

vice-chancelor-2022

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311

രാജഭരണകാലത്ത് തിരുവിതാംകൂറിൽ ഒരു സർവകലാശാല ഉണ്ടായി - തിരുവിതാംകൂർ സർവകലാശാല. 1937ൽ അന്നത്തെ തിരുവിതാംകൂർ രാജാവ് ശ്രീചിത്തിര തിരുനാളാണ് സർവകലാശാല സ്ഥാപിച്ചത്. അദ്ദേഹം തന്നെയായിരുന്നു ചാൻസലർ. ദിവാൻ സർ സി.പി രാമസ്വാമി അയ്യർ വൈസ് ചാൻസലറും. തിരുവിതാംകൂറിനെ കുറിച്ച് വിശാല കാഴ്ചപ്പാടുണ്ടായിരുന്ന സർ സി.പിക്ക് സർവകലാശാലയുടെ വൈസ് ചാൻസലറായി അന്നേ ലോകമെങ്ങും പ്രസിദ്ധി നേടിയിരുന്ന പ്രമുഖ ശാസ്ത്രജ്ഞൻ ആൽബെർട്ട് ഐൻസ്റ്റീനെ നിയമിക്കാൻ ആഗ്രഹമുദിച്ചു. വൈസ് ചാൻസലർ സ്ഥാനം നലകിക്കൊണ്ടു കത്തു തയാറാക്കി ചാൻസലർ കൂടിയായ മഹാരാജാവിനെ കൊണ്ടു എഴുതിപ്പിച്ച് ഐൻസ്റ്റീനു കത്തയപ്പിക്കുകയും ചെയ്തു സി.പി. പ്രതിമാസം 6000 രൂപയായിരുന്നു ശമ്പളമായി കാണിച്ചിരുന്നത്.


ഐക്യകേരളത്തിന്റെ ആദ്യ സർക്കാരിൻ്റെ കാലഘട്ടം. തിരുവിതാംകൂർ സർവകലാശാലയുടെ പേര് കേരള സർവകലാശാലാ എന്നു മാറ്റി. ആദ്യ വൈസ് ചാൻസലറായി പ്രൊഫ. സാമുവൽ മത്തായി (1886-1959) നിയമിതനായി. ആരാണെന്നെല്ലേ ഈ പ്രൊഫ. സാമുവൽ മത്തായി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ റെയിൽവേ മന്ത്രി. ഇന്ത്യാ ഗവൺമെന്റിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചയുടനെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അദ്ദേഹത്തെ ധനകാര്യമന്ത്രിയാക്കി. ധനകാര്യ മന്ത്രിയായിരുന്ന് രണ്ടു തവണ ബജറ്റ് അവതരിപ്പിച്ച ജോൺ മത്തായി പ്ലാനിങ്ങ് കമ്മിഷന്റെ അമിതാധികാരത്തിൽ പ്രതിഷേധിച്ച് രാജിവച്ചു. 1955ൽ ബോംബെ സർവകലാശാല വൈസ് ചാൻസലറായ അദ്ദേഹം 1957ലെ ഇ.എം.എസ് സർക്കാർ അധികാരമേറ്റപ്പോൾ കേരള സർവകലാശാല വൈസ് ചാൻസലറായി. 1959ൽ ആ സ്ഥാനത്തിരുന്നു തന്നെ അദ്ദേഹം അന്തരിച്ചു. ഈ പശ്ചാത്തലത്തിൽ അന്നത്തെ മുഖ്യമന്ത്രിയും വൈസ് ചാൻസലറും തമ്മിൽ നടന്ന ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ചറിയണം. വൈസ് ചാൻസലറായി സ്ഥാനമേറ്റ പ്രൊഫ. സാമുവൽ മത്തായി മുഖ്യമന്ത്രിയെ സന്ദർശിക്കാൻ അവസരം തേടി. വിവരമറിഞ്ഞ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ: 'മുഖ്യമന്ത്രിയെ കാണാൻ വൈസ് ചാൻസലർ വരേണ്ട കാര്യമില്ല. വൈസ് ചാൻസലറെ കാണാൻ മുഖ്യമന്ത്രി അങ്ങോട്ടു ചെല്ലുകയാണു വേണ്ടത്'. സമയം നിശ്ചയിച്ച് ഇ.എം.എസ് കേരള സർവകലാശാല ഓഫിസിലെത്തി വൈസ് ചാൻസലറുടെ ചേംബറിൽത്തന്നെ കൂടിക്കാഴ്ച നടത്തുകയായിരുന്നു. ഒരു സർവകലാശാലയുടെ വൈസ് ചാൻസലർ പദവി എത്ര ഉയർന്നതാണെന്ന് വെളിവാക്കുന്നു കേരളത്തിന്റെ ചരിത്രത്തിലെ ഈ രണ്ടു സംഭവങ്ങളും.
കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്രിമിനൽ എന്നു വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരാമുഖം. എങ്ങനെയാണ് ഗോപിനാഥ് രവീന്ദ്രൻ എന്ന ഏറെ വിദ്യാഭ്യാസ യോഗ്യതകളുള്ള വൈസ് ചാൻസലർ ഗവർണറുടെ മുമ്പിൽ 'ക്രിമിനൽ' ആവുന്നത്?


ഗവർണർ പഴയ പല കാര്യങ്ങളും മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം കത്തിനിൽക്കെ, 2019 ഡിസംബർ 28നു കണ്ണൂർ സർവകലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസിൽ ഗവർണറുടെ മനസിനേറ്റ മുറിവാണ് കാരണം. ചടങ്ങ് ഉദ്ഘാടനം ചെയ്യാനാണ് അന്നു ഗവർണർ കണ്ണൂർ സർവകലാശാലയിലെത്തിയത്. ഗവർണർ പ്രസംഗം തുടങ്ങിയപ്പോൾത്തന്നെ, സദസിന്റെ മുൻനിരയിലിരുന്ന ചിലർ പ്ലാക്കാർഡുയർത്തി പ്രതിഷേധവുമായി എഴുന്നേറ്റു. ചരിത്രകാരനും മാർക്‌സിസ്റ്റ് ചിന്തകനുമായ ഇർഫാൻ ഹബീബ് വിമർശനമുന്നയിച്ചുകൊണ്ട് ഗവർണറുടെ സമീപത്തേക്കു നീങ്ങി. ആ സമയം രാജ്യസഭാംഗമായിരുന്ന കെ.കെ രാഗേഷും ഗവർണർക്കു നേരേ വിദ്വേഷവാക്കുകൾ ചൊരിഞ്ഞു. ക്രുദ്ധനായ ഗവർണർ പ്രസംഗം പാതിവഴിയിൽ നിർത്തി വേദി വിട്ടിറങ്ങി. അന്നു വൈകിട്ട് തന്നെ കാണാൻ പയ്യാമ്പലം ഗസ്റ്റ് ഹൗസിലെത്തിയ വൈസ് ചാൻസലറോടു സംസാരിക്കാൻ ഗവർണർ ആദ്യം കൂട്ടാക്കിയില്ല. യോഗത്തിൽ നടന്ന സംഭവങ്ങളെല്ലാം വിശദമായി മനസ്സിലാക്കിയ ശേഷമാണ് ഗവർണർ വൈസ് ചാൻസലറെ കണ്ടത്. നടന്ന കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി ഗവർണർ വൈസ് ചാൻസലറോടു പല ചോദ്യങ്ങളും ചോദിച്ചു. ഇർഫാൻ ഹബീബിനെയും കെ.കെ രാഗേഷിനെയും തടയാൻ വൈസ് ചാൻസലർ എന്തുകൊണ്ടു മുന്നോട്ടുവന്നില്ല എന്നതായിരുന്നു പ്രധാന ചോദ്യം.


2019 ഡിസംബറിൽ നടന്ന സംഭവം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മനസിൽ ഇന്നും കനലായി കത്തി നിൽക്കുന്നുണ്ടെന്നർഥം. അന്നത്തെ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഇന്നും അതേ സ്ഥാനത്തു തുടരുന്നു. എക്കാലത്തും സംഘ്പരിവാറിന്റെ കാവിവൽക്കരണ അജൻഡയ്‌ക്കെതിരേ പോരാടി നിന്നിട്ടുള്ള മുതിർന്ന ചരിത്ര പണ്ഡിതനാണ് ഡോ. ഗോപിനാഥ് രവീന്ദ്രൻ എന്ന കാര്യവും പ്രധാനം തന്നെ. രണ്ടാം യു.പി.എ സർക്കാർ അദ്ദേഹത്തെ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ മെമ്പർ സെക്രട്ടറിയാക്കി. പക്ഷേ 2014ൽ അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാർ തീവ്രഹിന്ദുത്വവാദിയായ വൈ. സുദർശൻ റാവുവിനെ ഐ.സി.എച്ച്.ആർ ചെയർമാനാക്കി. 'ഇന്ത്യൻ ഹിസ്റ്റോറിക്കൽ റിവ്യൂ'' എന്ന ചരിത്ര പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയൽ ബോർഡും ഉപദേശക സമിതിയും പുതിയ ചെയർമാൻ പിരിച്ചുവിട്ടു. റൊമീലാ ഥാപ്പർ, ഇർഫാൻ ഹബീബ് തുടങ്ങിയ ചരിത്ര പണ്ഡിതൻ ഈ വേദികളിൽ നിന്നെല്ലാം ഒഴിവാക്കപ്പെട്ടു. ഇത്തരം നടപടികളിൽ പ്രതിഷേധിച്ച് ഗോപിനാഥ് രവീന്ദ്രൻ ഐ.സി.എച്ച്.ആർ മെമ്പർ സെക്രട്ടറി സ്ഥാനം രാജിവച്ചു. സംഘ്പരിവാറിനെ വളരെ ചൊടിപ്പിച്ച സംഭവമായിരുന്നു ഇത്. തങ്ങളുടെ നിലപാടിൽ പ്രതിഷേധിച്ച് ഒരു സ്ഥാനം രാജിവച്ചയാൾ പിന്നീട് കേരളത്തിലെ കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലറാവുന്നതാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ കണ്ടത്. ഇത് അവരെ അരിശം കൊള്ളിച്ചു എന്നു പറയേണ്ടതില്ല.
സംഘ്പരിവാറിനു രോഷം

തോന്നുക സ്വാഭാവികം. പക്ഷേ അത് ഒരു സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ ചുമതല നിർവഹിക്കുന്ന വ്യക്തിയുടെ രോഷമായി മാറുന്നതെങ്ങനെ? ക്രിമിനൽ എന്ന് ഒരു സ്ഥാനത്തിരുന്നുകൊണ്ട് ഒരാൾക്കു വിളിക്കത്തക്ക വണ്ണം ഗുരുതരമായ കുറ്റകൃത്യമാണോ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ 2019 ഡിസംബറിൽ നടന്ന ചരിത്ര കോൺഗ്രസിൽ കാട്ടിയത്? എപ്പോഴും തികഞ്ഞ മാന്യതയും അക്കാദമിക് ഔന്നത്യത്തിന്റെ ഉയർന്ന സംസ്‌ക്കാരവും പ്രകടിപ്പിക്കുന്ന വ്യക്തിയാണ് ഗോപിനാഥ് രവീന്ദ്രൻ. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും തികഞ്ഞ അധ്യാപന പരിപചയവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും മാറ്റുകൂടുന്നു. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ വിസിറ്റിങ്ങ് പ്രൊഫസറുമായിരുന്ന ഗോപിനാഥ് രവീന്ദ്രൻ ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ ചരിത്ര വിഭാഗം തലവനായിരുന്നു.
പ്രിയാ വർഗ്ഗീസിന്റെ നിയമനത്തിൽ ക്രമക്കേടുണ്ടെന്നു പരാതി കിട്ടിയാൽ ഗവർണറുടെ സ്ഥാനത്തിരുന്ന് അതിന്റെ വിവിധവശങ്ങളെക്കുറിച്ച് അന്വേഷണം നടത്താമായിരുന്നു. ഗവർണറുടെ നടപടികൾ രാഷ്ട്രീയ പ്രേരിതമായിക്കൂടാ. ജനാധിപത്യ സംവിധാനത്തിൽ ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഒട്ടും ഭൂഷണമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago