കുന്നംകുളത്ത് അമ്മയെ കൊന്ന മകള്‍ അച്ഛനേയും കൊല്ലാന്‍ ശ്രമിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൃശൂര്‍: കുന്നംകുളത്ത് അമ്മയെ കൊലപ്പെടുത്തിയ മകള്‍ അച്ഛനും വിഷം നല്‍കിയിരുന്നതായി പൊലിസ്. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. എന്നാല്‍ രുചിമാറ്റം തോന്നി അച്ഛന് ചായ കുടിച്ചില്ല.
അമ്മയുടേയും അച്ഛന്റേയും പേരിലുള്ള 14 സെന്റ് ഭൂമിയും വീടും കൈക്കലാക്കാനായിരുന്നു മകള്‍ ഇന്ദുലേഖയുടെ ക്രൂരത. ഇരുവരേയും കൊല്ലാനായി അച്ഛനും അമ്മയ്ക്കും ചായയില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നു. ചായ കുടിച്ച് അമ്മ രുക്മിണിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവര്‍ ചികിത്സയ്ക്കിടെ മരിച്ചു.
മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് രുഗ്മിണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് ബുധനാഴ്ച വൈകിട്ട് വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ഇന്ദുലേഖയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയത്.പൊലിസ് വിശദമായി ചോദ്യം ചെയ്തതോടെ ഇന്ദുലേഖ കുറ്റം സമ്മതിക്കുകയായിരുന്നു.
അച്ഛനും അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം കീഴൂരിലാണ് ഇന്ദുലേഖ താമസിച്ചിരുന്നത്. ഭര്‍ത്താവറിയാതെ സ്വര്‍ണം പണയപ്പെടുത്തിയ ഇന്ദുലേഖയ്ക്ക് എട്ട് ലക്ഷത്തിനടുത്ത് കടമുണ്ടായിരുന്നു. വിദേശത്ത് ആയിരുന്ന ഇവരുടെ ഭര്‍ത്താവ് ഈ അടുത്ത് നാട്ടിലെത്തിയിരുന്നു. ഭര്‍ത്താവ് തന്റെ സ്വര്‍ണാഭരണങ്ങള്‍ എവിടെയെന്ന് അന്വേഷിക്കുമെന്ന ഭയം ഇന്ദുലേഖയ്ക്കുണ്ടായിരുന്നതിനാല് ഈ കടം തീര്‍ക്കാനായി അമ്മയുടേയും അച്ഛന്റെയും കൈവശമുള്ള ഭൂമി കൈക്കലാക്കാനായിരുന്നു ഇന്ദുലേഖ കൊലപാതകം നടത്തിയത്.
ഇന്ദുലേഖയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതിനൊപ്പം 8 ലക്ഷം രൂപയുടെ കടം ഇന്ദുലേഖക്ക് എങ്ങനെ ഉണ്ടായെന്നും ഇതിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."