HOME
DETAILS

സൊനാലി ഫോഗട്ടിന്റെ ശരീരത്തില്‍ മുറിവുകളെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; രണ്ടു പേര്‍ അറസ്റ്റില്‍

  
backup
August 26, 2022 | 3:59 AM

national-sonali-phogats-2-aides-arrested-for-murder12

പനാജി: ഗോവയില്‍വെച്ച് മരിച്ച ഹരിയാനയിലെ ബി.ജെ.പി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ ശരീരത്തില്‍ ഒന്നിലധികം മുറിവുകളെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അതേ സമയം മുറിവുകള്‍ ആഴത്തിലുള്ളതല്ലെന്നാണ് പൊലിസ് പറയുന്നത്. മൃതദേഹ പരിശോധന നടത്തിയ വനിത പൊലിസിന് സൊനാലിയുടെ ശരീരത്തില്‍ ആഴത്തിലുള്ള പരിക്കുകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ഗോവ ഐ.ജി. ഒ.എസ്. ബിഷ്‌ണോയ് മാധ്യമങ്ങളോട് പറഞ്ഞു.

മുറിവുള്ളതായി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മരണകാരണം എന്താണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ആന്തരികാവയവങ്ങള്‍ രാസ പരിശോധനക്ക് അയക്കണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതിനിടെ സൊനാലിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സൊനാലിക്കൊപ്പം ഗോവ അഞ്ജുനയിലെത്തിയ പി.എ സുധീര്‍ സാങ്!വാന്‍, സഹായി സുഖ്!വിന്ദര്‍ വസി എന്നിവരെയാണ് പൊലിസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ആഗസ്റ്റ് 22നാണ് സൊനാലി സഹായികള്‍ക്കൊപ്പം ഗോവയിലെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 23ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമെന്നായിരുന്നു നിഗമനം. ഇതിന് പിന്നാലെ സൊനാലിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി. ബന്ധുക്കള്‍ ദൂരുഹത ആരോപിച്ചതിനാല്‍ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുക്കുകയായിരുന്നു.

സൊനാലിയുടെ സഹായികള്‍ക്കെതിരെ സഹോദരന്‍ റിങ്കു ധാക്കയാണ് പരാതി നല്‍കിയത്. മരണത്തിനുമുമ്പ് അമ്മയും സഹോദരിയും സഹോദരിയുടെ ഭര്‍ത്താവുമായും സൊനാലി ഫോണില്‍ സംസാരിച്ചിരുന്നു. ശബ്ദം പതറിയിരുന്നു. സൊനാലിയെ സഹായികള്‍ മാനഭംഗപ്പെടുത്തിയതായും വിഡിയോ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതായും റിങ്കു പറയുന്നു.

സഹോദരിയുടെ രാഷ്ട്രീയഭാവി തകര്‍ക്കുമെന്ന് സഹായി സുധീര്‍ സാങ്‌വാന്‍ ഭീഷണിപ്പെടുത്തി. ഫോണും സ്വത്തിന്റെ രേഖകളും എ.ടി.എം കാര്‍ഡുകളും കൈയിലാക്കി. സൊനാലിയുടെ ഹരിയാനയിലെ ഫാംഹൗസിലെ സി.സി.ടി.വി കാമറകളും ലാപ്‌ടോപ്പും മറ്റും മരണത്തിന് ശേഷം മാറ്റിയെന്നും സഹോദരന്‍ ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ; യു ടേൺ അടിച്ച് സർക്കാർ; കേരളത്തിന് മാത്രം ഇളവ് നൽകാൻ സാധ്യത കുറവ്

Kerala
  •  16 days ago
No Image

യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നാളെ; ജനപ്രിയമാകുമോ? പ്രതീക്ഷയിൽ കേരളം

Kerala
  •  16 days ago
No Image

ലബനാനിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ; ഇറാൻ- യു.എസ് സമാധാന ചർച്ചകൾ നാളെ തുടങ്ങും

Kerala
  •  16 days ago
No Image

മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  16 days ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  16 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  16 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  16 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  16 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  16 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  16 days ago