ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു; അവസാനിപ്പിച്ചത് അര നൂറ്റാണ്ടിലേറെ നീളുന്ന ബന്ധം
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. എല്ലാ പദവികളും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വവും രാജിവെച്ചു. രാജിക്കത്ത് സോണിയാ ഗന്ധിക്ക് കൈമാറി. ഏറെ നാളുകള്‍ നീണ്ട അസ്വാരസ്യങ്ങള്‍ക്ക് ഒടുവിലാണ് ഗുലാം നബി ആസാദിന്റെ രാജി.
കോണ്‍ഗ്രസിന്റെ തല മുതിര്‍ന്ന നേതാവാണ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങുന്നത്. അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്.
രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനമഴിച്ചു വിട്ടാണ് അദ്ദേഹത്തിന്റെ രാജി. രാഹുല്‍ ഗാന്ധിക്ക് പക്വതയല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചിക്കുന്ന സംവിധാനം ഇല്ലാതാക്കിയെന്നും കുറ്റപ്പെടുത്തുന്നു.
കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കളില്‍ ആസാദുമുണ്ടായിരുന്നു. ഇതിനുപിന്നാലെ നടന്ന എ.ഐ.സി.സി. പുനസംഘടനയില്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആസാദിനെ നീക്കിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."