HOME
DETAILS
MAL
ബി.ജെ.പി സംസ്ഥാന സര്‍ക്കാരുകളുടെ സീരിയല്‍ കില്ലറെന്ന് അരവിന്ദ് കേജ് രിവാള്‍
backup
August 26 2022 | 12:08 PM
ന്യുഡല്‍ഹി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും എഎപി. സംസ്ഥാന സര്‍ക്കാരുടെ സീരിയല്‍ കില്ലറാണ് ബി.ജെ.പിയെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള് പറഞ്ഞു. പല സര്‍ക്കാരുകളേയും ബി.ജെ.പി തകര്‍ത്തു.
ഇപ്പോള്‍ അവര്‍ ഡല്‍ഹിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. എല്ലായിടത്തും പയറ്റിയ അതേ രീതിയാണ് ഇവിടെയും അവലംബിക്കുന്നതെന്നും കെജ്രിവാള് പറഞ്ഞു. കഴിഞ്ഞവര്‍ഷങ്ങളില്‍ ബി.ജെ.പി 277 എം.എല്‍.എമാരെ വിലയ്ക്കുവാങ്ങിയെന്നും ഡല്‍ഹി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഡല്‍ഹി നിയമസഭയുടെ പ്രത്യേക സെഷനെ അഭിംസംബോധന ചെയ്യവെയാണ് രൂക്ഷമായ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."