HOME
DETAILS

പെഗാസസ്: അറിയാനുള്ള അവകാശം പൗരന്മാർക്കുണ്ട്

  
backup
August 26 2022 | 20:08 PM

pegasus-2022-august


നിങ്ങൾക്ക് ഒരു രഹസ്യം സൂക്ഷിക്കണമെങ്കിൽ അത് നിങ്ങൾ നിങ്ങളിൽ നിന്നു തന്നെ മറച്ചുവച്ചിരിക്കണമെന്ന ജോർജ് ഒർവെല്ലിന്റെ 1984 നോവലിലെ പ്രശസ്ത വാക്യം ഉദ്ധരിച്ചാണ് പെഗാസസ് കേസിൽ ജസ്റ്റിസ് ആർ.വി രവീന്ദ്രൻ സമിതിയെ നിയോഗിച്ച് സുപ്രിംകോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. നിങ്ങൾ കേൾക്കുന്നത് കേൾക്കാനും നിങ്ങൾ കാണുന്നത് കാണാനും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്ന ഓർവെലിയൻ ആശങ്കകൾ പങ്കുവയ്ക്കുന്നതാണ് പെഗാസസ് സംബന്ധിച്ച ഹരജികളെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞിരുന്നു. സമിതി അന്വേഷണത്തോട് കേന്ദ്ര സർക്കാർ സഹകരിച്ചില്ലെന്നാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി അറിയിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും സർക്കാർ ഏജൻസികളെയും അന്വേഷണ പരിധിയിൽ സുപ്രിംകോടതി ഉൾപ്പെടുത്തിയിരുന്നെങ്കിലും സമിതി ആവശ്യപ്പെട്ട രേഖകളൊന്നും കേന്ദ്ര സർക്കാർ നൽകിയില്ല.
ഫലത്തിൽ സമിതിക്കൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പെഗാസസ് വിഷയം തുടങ്ങിയിടത്തു തന്നെ നിൽക്കുന്നു. പരിശോധിച്ച 29 ഫോണുകളിൽ അഞ്ചിൽ ചാര സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യം കണ്ടു. അത് പെഗാസസാണെന്ന് ഉറപ്പിക്കാൻ കഴിഞ്ഞില്ല. മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് മുദ്രവച്ച കവറിൽ തന്നെ സൂക്ഷിക്കാനാണ് സുപ്രിംകോടതി തീരുമാനം. റിപ്പോർട്ട് സുപ്രിംകോടതി സെക്രട്ടറി ജനറലിന്റെ പക്കൽ ഭദ്രമായി സൂക്ഷിക്കും. ഒന്നുമില്ലെന്ന് ഉറപ്പായ റിപ്പോർട്ടിൽ എന്താണുള്ളതെന്ന് ഇനിയാർക്കും അറിയേണ്ടതുണ്ടാവില്ല. പെഗാസസ് വിഷയത്തിൽ കോടതിയിലുയർന്ന ആരോപണങ്ങളെ കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നില്ല. പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്നു പറയാൻ സാധ്യമല്ലെന്ന ഒളിച്ചുകളിയായിരുന്നു കേന്ദ്രത്തിന്. ഇപ്പോൾ നിസ്സഹകരണത്തിലൂടെ സമിതിയെക്കൂടി അർഥശൂന്യമാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്.


കേന്ദ്രസർക്കാർ എന്തൊക്കെയൊ മറച്ചുവയ്ക്കുന്നുവെന്ന് കേസിന്റെ തുടക്കം മുതൽ വ്യക്തമായിരുന്നു. കേന്ദ്രം പൗരന്മാരെ നിരീക്ഷിച്ചുവെന്നും വിവരങ്ങൾ ചോർത്തിയെന്നും വിശ്വസിക്കുന്നവരായിരുന്നു ഭുരിഭാഗവും. സംശയങ്ങളെ ഉറപ്പിക്കുന്നതാണ് കേന്ദ്രത്തിന്റെ നടപടി. തെറ്റു ചെയ്തിരുന്നില്ലെങ്കിൽ സമിതിയോട് സഹകരിക്കാമായിരുന്നില്ലേ. തെറ്റു ചെയ്തില്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യാമായിരുന്നല്ലോ. എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള പൗരന്മാരുടെ അവകാശത്തെയാണ് കേന്ദ്രസർക്കാർ ഒരിക്കൽക്കൂടി ഇരുളിൽ നിർത്തിയിരിക്കുന്നത്. പരിശോധനയിൽ അത്ര ലളിതമായി കണ്ടെത്താവുന്ന സാധാരണ മാൽവെയറല്ല പെഗാസസ്. അതൊരു സ്വയം എലിമിനേറ്റ് ചെയ്യാൻ ശേഷിയുള്ള സൈനിക സംവിധാനമാണ്. കേന്ദ്രസർക്കാരിന്റെ സഹകരണമില്ലെങ്കിൽ കണ്ടെത്തുക അസാധ്യമാണ്. ഇതൊരു സാധാരണ മാൽവെയറല്ല, ഫോണിന്റെ നിയന്ത്രണം പൂർണമായും കൈയടക്കുകയും അതുവഴി ആളെ സമ്പൂർണമായി നിരീക്ഷണത്തിലാക്കുകയും ചെയ്യുന്ന സംവിധാനമാണ്. ഇടയ്ക്കിടെയുള്ള അപ്‌ഡേറ്റുകളിലൂടെ അതിന്റെ സുരക്ഷ സ്വയം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.
പെഗാസസ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടു കഴിഞ്ഞാൽ ഫോണിൽ നിങ്ങളെക്കാൾ നിയന്ത്രണം നിങ്ങളെ നിരീക്ഷിക്കുന്ന ആളുകൾക്കാണ്. ഫോൺ കാമറ, മൈക്രോഫോൺ എന്നിവ ഓൺ ചെയ്യാനും സോഫ്‌റ്റ്‌വെയറിനു ശേഷിയുണ്ട്. അതായത് നിങ്ങൾ കിടപ്പുമുറിയിൽ സംസാരിക്കുന്ന കാര്യങ്ങൾ പോലും കേൾക്കുകയും കാണുകയും ചെയ്യും. പാസ്‌വേഡുകൾ, ഫോൺ നമ്പറുകൾ, എസ്.എം.എസ്, ലൈവ് കോളുകൾ എന്നിവയെല്ലാം ചോർത്താം. നിങ്ങളുടെ ഫോണിലേക്ക് നിങ്ങളുടേതല്ലാത്ത രേഖ ഒളിച്ചുകടത്താം. സീറോ ക്ലിക്ക് എന്നു വിളിക്കപ്പെടുന്ന ഉപയോക്താവിന്റെ യാതൊരു ഇടപെടലുമില്ലാതെ തന്നെ ഫോൺ ചോർത്താൻ പെഗാസസിനു കഴിയും. നിങ്ങൾ ലിങ്കൊന്നും ക്ലിക്ക് ചെയ്യാതെ തന്നെ ചാര സോഫ്‌റ്റ്‌വെയർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാം. ഒരു നിശ്ചിതകാലം കഴിഞ്ഞാൽ പെഗാസസ് സ്വയം അൺഇൻസ്റ്റാൾ ചെയ്യപ്പെടുന്നതിനാൽ എല്ലാ ഫോണിലും പരിശോധനയിൽ ഇതു കണ്ടെത്തുക എളുപ്പമല്ല. സാധാരണ മാൽവെയറും പെഗാസസ് സ്‌പൈവെയറും തമ്മിലുള്ള വ്യത്യാസം ഈ മേഖലയിൽ വിദഗ്ധരായവർക്ക് മാത്രമേ കണ്ടെത്താൻ കഴിയൂ.


വിദേശ ഏജൻസികൾ ഇന്ത്യൻ പൗരന്മാരെ നിരീക്ഷിച്ചുവെന്ന ഹരജിക്കാരുടെ വാദം ഗൗരവമുള്ളതാണെന്ന കോടതി ഉയർത്തിയ ആശങ്കകളെ അഭിമുഖീകരിക്കുന്നതിൽ കേന്ദ്രസർക്കാർ വിമുഖത കാട്ടി. അതായത് രാജ്യസുരക്ഷയായിരുന്നില്ല കേന്ദ്രത്തിന്റെ പ്രശ്‌നം. ചോർത്തിയതൊന്നും രാജ്യസുരക്ഷ സംരക്ഷിക്കാനുമായിരുന്നില്ല. ചോർത്തപ്പെട്ടവരുടെ പട്ടിക തന്നെ നോക്കൂ. പ്രതിപക്ഷ രാഷ്ട്രീയക്കാർ, അരുൺ മിശ്രയെപ്പോലുള്ള ജഡ്ജിമാർ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാർ. ഇതിലെവിടെയാണ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം കിടക്കുന്നത്. ഈ പട്ടിക കണ്ടുതന്നെയാകണം സ്വകാര്യതയ്ക്കുള്ള അവകാശം ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെങ്കിലും അവകാശങ്ങൾക്കുമേൽ ഏർപ്പെടുത്തുന്ന ഏതൊരു നിയന്ത്രണവും ഭരണഘടനാപരമായ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകണമെന്ന് കോടതി പറഞ്ഞത്.


താൻ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന ബോധ്യം ഒരു വ്യക്തി തന്റെ അവകാശങ്ങൾ വിനിയോഗിക്കാൻ തീരുമാനിക്കുന്ന രീതിയെ ബാധിക്കുമെന്നാണ് സുപ്രിംകോടതി അതിന്റെ വിധിന്യായത്തിൽ പറഞ്ഞിരുന്നത്. താൻ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും തുടർന്നും നിരീക്ഷിക്കപ്പെടുമെന്ന ബോധ്യത്തിലേക്ക് പൗരന്മാരെ നയിക്കുകയാണ് കേന്ദ്രം. നിരീക്ഷിക്കുന്നത് കൃത്യവും വിശ്വസനീയവുമായ വിവരങ്ങൾ നൽകാനുള്ള മാധ്യമങ്ങളുടെ കഴിവിനെ ഇത് ദുർബലപ്പെടുത്തുമെന്നും അതു ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്നുമുള്ള കോടതി പങ്കുവച്ച ആശങ്കയും തുടരും.


സുതാര്യതയില്ലാത്ത രാജ്യത്ത് അവിശ്വാസവും അരക്ഷിതാവസ്ഥയും മാത്രമേയുണ്ടാകൂ എന്നാണ് ദലൈലാമയുടെ വാക്കുകൾ. രാജ്യത്തെ കൂടുതൽ അരക്ഷിതാവസ്ഥയിലാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago