HOME
DETAILS
MAL
ആനക്കൊമ്പ് കേസ് പിന്‍വലിക്കണം; മോഹന്‍ലാല്‍ ഹൈക്കോടതിയില്‍
backup
August 27 2022 | 14:08 PM
കൊച്ചി: ആനക്കൊമ്പ് കേസില്‍ ഹൈക്കോടതിയില്‍ മോഹന്‍ലാലിന്റെ ഹര്‍ജി. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയതിനെതിരെയാണ് ഹര്‍ജി.ഹര്‍ജി തള്ളിയ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും മോഹന്‍ലാല്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും ഹര്‍ജിയിലുണ്ട്. 2012 ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളാണ് ആയിരുന്നു ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."