ബി.ജെ.പിക്ക് ബദലാവാന്‍ കോണ്‍ഗ്രസിന് ശേഷിയില്ല; കേരളം ഒരുബദലായി മുന്നോട്ട് പോകും: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്
തിരുവനന്തപുരം: ബി.ജെ.പിക്ക് ബദലാവാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്നും കേരളം ഒരുബദലായി മുന്നോട്ട് പോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിയാണ് പാര്‍ട്ടി തീരുമാനം അനുസരിക്കും.
ഒരു ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ട് പോകും. സെക്രട്ടറി ആകുമ്പോള്‍ പ്രത്യേക വെല്ലുവിളിയില്ല. മന്ത്രിസ്ഥാനം രാജിവെക്കുന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും മന്ത്രിസഭയിലെ മാറ്റം പാര്‍ട്ടി ആലോചിച്ച് തീരുമാനമെടുക്കുമെന്നും എം.വി ഗോവിന്ദന് പറഞ്ഞു.
വര്‍ഗീയത, തൊഴിലില്ലായ്മ എന്നിവ വെല്ലുവിളിയായി തുടരുകയാണ്. ചില ഘട്ടങ്ങളില്‍ ഉണ്ടായ വിഭാഗീയത പരിഹരിച്ച് മുന്നോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ മാറ്റമില്ല. സി.പി.ഐയുടേത് ആരോഗ്യകരമായ വിമര്‍ശനമാണെന്നും എം.വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."