വിഴിഞ്ഞം തുറമുഖ നിര്‍മാണം; അദാനിയുടെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. തുറമുഖ നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിങും അദാനിയും ചേര്‍ന്നാണ് തുറമുഖ നിര്‍മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതില്‍ ഹരജി സമര്‍പ്പിച്ചത്.
വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്നും സര്ക്കാര്കോടിയെ അറിയിച്ചിരുന്നു. അദാനി നല്കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ത്ത് തങ്ങളുടെ വാദം കൂടി കോടതി കേള്‍ക്കണം എന്നാവശ്യപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പും വൈദികരുമടക്കമുള്ളവരും കോടതിയെ സമീപിക്കും. വിഴിഞ്ഞം തുറമുഖം നിര്‍മാണം മത്സ്യത്തൊഴിലാളി സമൂഹത്തിനാകെ ആപത്താണെന്ന് കാട്ടിയാണ് ലത്തീന്‍ അതിരൂപതയുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."