HOME
DETAILS

ഹിജാബ് നിരോധന ഹരജികളില്‍ നോട്ടിസയച്ച് സുപ്രിംകോടതി

  
backup
August 29 2022 | 11:08 AM

hijab-supreme-court

ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരായ ഹരജികളില്‍ സുപ്രിംകോടതി നോട്ടിസയച്ചു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഹരജികളില്‍ സെപ്റ്റംബര്‍ അഞ്ചിന് വിശദമായ വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ സമര്‍പ്പിച്ച ഹരജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, ഹരജി പരിഗണിക്കുന്നത് രണ്ടാഴ്ച നീട്ടിവയ്ക്കണമെന്ന ഹരജിക്കാരുടെ ആവശ്യം സുപ്രിംകോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കി.

അടിയന്തരമായി കേള്‍ക്കണമെന്ന് ആറ് തവണ ആവശ്യപ്പെട്ട ഹര്‍ജികളാണിതെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഒടുവില്‍ ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ നീട്ടി വയ്ക്കണമെന്ന് ആവശ്യപെടുന്നു. ഇത് അംഗീകരിക്കാനാകില്ല. ഇഷ്ടമുള്ള ബെഞ്ചിനെക്കൊണ്ട് ഹര്‍ജി പരിഗണിപ്പിക്കാനുള്ള ശ്രമം (ഫോറം ഷോപ്പിങ്) അംഗീകരിക്കാനാകില്ലായെന്നും ബെഞ്ച് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago