അവകാശ നിഷേധങ്ങള്‍ക്കെതിരെ എസ്.ഇ.യു പ്രതിഷേധ സംഗമം
മലപ്പുറം: ഭരണത്തിന്റെ ഏഴാംവര്‍ഷത്തിലും ചില്ലിക്കാശ് വര്‍ധനയില്ലാതെ നാമമാത്രമായ ബോണസ് ബത്തകള്‍ പ്രഖ്യാപിച്ച് ജീവനക്കാരെ പരിഹസിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും, കാലാനുസൃതവും ന്യായവുമായ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) പ്രതിഷേധസംഗമം ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി ആമിര്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ഏറ്റവുമധികം ഡി.എ കുടിശിക വരുത്തിയ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും, മൂന്ന് വര്‍ഷത്തോളമായുള്ള ലീവ് സറണ്ടര്‍ നിഷേധം, പങ്കാളിത്ത പെന്‍ഷന്‍, അപാകതകളുടെ ഘോഷയാത്രയായ മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതി, ഭവന വായ്പാ അലവന്‍സ് റദ്ദാക്കല്‍ തുടങ്ങിയ ജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങളില്‍ നിന്ന് ഒളിച്ചോടി സര്‍ക്കാറിന് ഓശാന പാടുന്ന ഇടതു യൂണിയനുകളോട് കാലം പകരം ചോദിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ജില്ലാ പ്രസിഡന്റ് വി.പി സമീര്‍ അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ മുഹമ്മദാലി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ കെ അബ്ദുല്‍ ബഷീര്‍, ഹമീദ് കുന്നുമ്മല്‍, സി. ലക്ഷ്മണന്‍, എന്‍.കെ അഹമ്മദ്, മാട്ടി മുഹമ്മദ്, വേലിശ്ശേരി നൗഷാദ്, ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ ശരീഫ്, സലീം ആലിക്കല്‍, കെ.കെ ഹംസ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുറഹിമാന്‍ മുണ്ടോടന്‍, ടി.പി ശശികുമാര്‍, ചേക്കുട്ടി പി, സി അബ്ദുല്‍ ഷരീഫ്, നാസര്‍ കഴുങ്ങില്‍, നാഫിഹ് സി.പി, ഗഫൂര്‍ മഴമള്ളൂര്‍, ഫക്രുദ്ധീന്‍, അനില്‍കുമാര്‍, അഷ്‌റഫ് തെല്ലിക്കുത്ത്, മുഹമ്മദ് ഹാഷിം, സില്‍ജി അബ്ദുള്ള, അമീര്‍ അലി, മുനീറുദ്ധീന്‍ തെക്കന്‍, മൊയ്തീന്‍കോയ, ഫൈറൂസ്, ആബിദ് അഹമ്മദ്, അബ്ദുല്‍ മജീദ്, മുഹമ്മദ് പി, ഷരീഫ്, ടി.പി.എം അഷ്‌റഫ്, 'ജാസിര്‍ അഹ്‌സന്‍, റിയാസ് വണ്ടൂര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."