HOME
DETAILS
MAL
അരി വാങ്ങാൻ ഇനിയും അയലത്തേക്ക് പോകണം
backup
September 01 2022 | 04:09 AM
സംസ്ഥാനത്ത് ആവശ്യമായ അരിയുടെ 80 ശതമാനവും പുറത്തുനിന്ന്
തിരുവനന്തപുരം • സംസ്ഥാനത്തിന് ആവശ്യമായ അരിയുടെ 80 ശതമാനവും പുറത്തുനിന്നാണ് വാങ്ങുന്നതെന്നതിനാൽ സ്വയംപര്യാപ്തത ഉടൻ കൈവരിക്കാനാകില്ലെന്ന് കൃഷിമന്ത്രി പി.പ്രസാദ്. പച്ചക്കറികളുടെയും പഴങ്ങളുടെയും കാര്യത്തിൽ സ്വയംപര്യാപ്തതയിലെത്താൻ പ്രയാസമില്ല.
മറ്റിടങ്ങളിൽനിന്ന് കാർഷികോൽപന്നങ്ങൾ കൊണ്ടുവരികയെന്നത് കൃഷിവകുപ്പിന്റെ നയമല്ല. പച്ചക്കറി കൃഷിക്കായി വെജിറ്റബിൾ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ നടത്തുന്നുണ്ട്.
കർഷകരുടെ ഉൽപന്നങ്ങൾക്ക് ഉടനടി പണം നൽകാനാകാത്ത സ്ഥിതിയുണ്ടെന്നും ഇത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."