ഉപയോഗിച്ച് വലിച്ചെറിയുന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു; വിവാഹ മോചനങ്ങള്‍ കൂടുന്നതില്‍ ഹൈക്കോടതി പരാമര്‍ശം
കൊച്ചി: പുതിയ തലമുറ ജീവിതം ആസ്വദിക്കുന്നതിന് തടസമായി വിവാഹ ബന്ധങ്ങളെ കാണുന്നു എന്ന പരാമര്‍ശവുമായി ഹൈക്കോടതി. ഉപയോഗിച്ച് വലിച്ചെറിയുന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു,എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദര്‍ കൂടുന്നുവെന്നും കോടതി ചൂണ്ടികാണിച്ചു. വിവാഹ മോചനം ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയായ യുവാവ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചി യുവാവിന്റെ ഹരജി തള്ളി. ആലപ്പുഴ കുടുംബ കോടതി ആവശ്യം തള്ളിയതിനെ തുടര്‍ന്നായിരുന്നു യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
കേരളം ശക്തമായ കുടുംബബന്ധങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹേതര ബന്ധങ്ങള്‍ക്കായി പലരും വിവാഹ ബന്ധം തകര്‍ക്കുകയാണ്. ജീവിതം ആസ്വദിക്കുന്നതിന് വിവാഹം ഒരു തടസ്സമായാണ് പുതുതലമുറ കാണുന്നതെന്നും എല്ലാ കാലത്തും ഭാര്യ ഒരു അനാവശ്യമാണെന്ന ചിന്ത വര്‍ധിച്ചു വരുന്നതായും കോടതി നിരീക്ഷിച്ചു. എപ്പോള്‍ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞ് പിരിഞ്ഞു പോകാവുന്ന ലീവ് ഇന്‍ ടുഗതര്‍ ബന്ധങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ച് വരുകയാണ്. വിവാഹമോചിതരും, ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് നല്ലതല്ലെന്ന ആശങ്കയും കോടതി പങ്കുവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."