HOME
DETAILS
MAL
യു.എ.ഇയില്‍ ഇന്ധന വിലക്കുറവ്
backup
September 01 2022 | 05:09 AM
ദുബൈ: യു.എ.ഇയില്‍ ഇന്ന് മുതല്‍ ഇന്ധനവിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് 62 ഫില്‍സും ഡീസല്‍ ലിറ്ററിന് 27 ഫില്‍സുമാണ് കുറയുന്നത്. ഊര്‍ജമന്ത്രാലയമാണ് സെപ്റ്റംബര്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി രണ്ടാം വട്ടമാണ് ആഭ്യന്തരവിപണിയില്‍ ഇന്ധനവില കുറയുന്നത്. 4 ദിര്‍ഹം 03 ഫില്‍സ് വിലയുണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന്റെ വില ഇന്ന് മുതല്‍ 3 ദിര്‍ഹം 41 ഫില്‍സാകും. സ്‌പെഷല്‍ പെട്രോളിന്റെ വില 3 ദിര്‍ഹം 92 ഫില്‍സില്‍ നിന്ന് 3.30 ഫില്‍സായി കുറയും. ഇ പ്ലസ് പെട്രോളിന് 3 ദിര്‍ഹം 84 ഫില്‍സിന് പകരം 3 ദിര്‍ഹം 22 ഫില്‍സ് നല്‍കിയാല്‍ മതി. ഡീസല്‍ വില 4 ദിര്‍ഹം 14 ഫില്‍സില്‍ നിന്ന് 3 ദിര്‍ഹം 87 ഫില്‍സായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."