ലക്ഷദ്വീപ് എം. പി ജിദ്ദ ഇന്ത്യൻ കോൺസൽ ജനറലുമായി ചർച്ച നടത്തി
ജിദ്ദ: ലക്ഷദ്വീപിൽ നിന്നുള്ള പാർലമെൻ്റ് മെമ്പർ പി.പി ഫൈസൽ എം. പി ജിദ്ദയിൽ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലത്തെ സന്ദർശിച്ചു ചർച്ച നടത്തി. ജിദ്ദ കെ.എം.സി.സി
പ്രസിഡൻറ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ഡൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി ഹലീം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഇന്ത്യൻ പ്രവാസികളുമായി ബന്ധപെട്ട പ്രശ്നങ്ങളാണ് ഒന്നര മണിക്കൂർ നീണ്ട ചർച്ചയിൽ വിഷയമായത്. ഹുറൂബ് കേസുകളുടെ അവസ്ഥയും ജയിലിൽ ഉള്ള ഇന്ത്യക്കാരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയും സി. ജി യോട് ഫൈസൽ എം.പി വിശദമായി ചോദിച്ചറിഞ്ഞു.
ഗാർഹിക തൊഴിലാളികളുടെ എമിഗ്രേഷനുമായി ബന്ധപെട്ട വിഷയങ്ങളും മറ്റു പ്രവാസി പ്രശ്നങ്ങളും വിദേശകാര്യ മന്ത്രാലയത്തിൻ്റെ ശ്രദ്ധയിൽ കൊണ്ട് വരികയും പാർലമെൻ്റിൽ അവതരിപ്പിക്കുകയും ചെയ്യുമെന്ന് ഫൈസൽ എം.പി പറഞ്ഞു. ഓണത്തിന് ശേഷം വീണ്ടും ഓപ്പൺ ഹൗസ് ആരംഭിക്കുമെന്ന് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു.
കെ.എം.സി.സി യുടെ പ്രവർത്തനങ്ങളെ ലക്ഷദ്വീപ് എം.പി പ്രത്യേകം പ്രശംസിച്ചതായി ജിദ്ദ കെഎംസിസി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."