അവർ ഓണസദ്യയുണ്ടു, പൂക്കളവുമിട്ടു
സ്വന്തം ലേഖിക
കോഴിക്കോട് • ഓണസദ്യയുണ്ടും പൂക്കളമിട്ടും ഓണാഘോഷത്തിൽ പങ്കെടുത്ത് വിദേശികൾ.
സംസ്ഥാന ടൂറിസം വകുപ്പ് 2020-21ൽ സംഘടിപ്പിച്ച പാചകമത്സരത്തിൽ വിജയികളായ അഞ്ച് വിദേശികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ചുപേരും അവരുടെ കുടുംബാംഗങ്ങളുമാണ് കോഴിക്കോട് റാവിസ് ഹോട്ടലിൽ ടൂറിസം വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത്.
മികച്ച അനുഭവമാണിവിടെ ലഭിച്ചതെന്ന് റഷ്യയിൽ നിന്നുള്ള വിജയി സ്വെറ്റാഷോവ നതാലിയ പറഞ്ഞു.
വിഭവങ്ങളുടെ രുചിയെക്കുറിച്ചാണ് പശ്ചിമബംഗാളിൽ നിന്നുള്ള വിധിചുഗ് വാചാലയായത്. യു.കെയിൽ നിന്നുള്ള അഥീന അയോണ പാൻറ, റഷ്യയിലെ മോറോസോവ് നികിത, റുമേനിയയിൽ നിന്നുള്ള റോക്സാന ഡാന സൈലാ, ജപ്പാനിൽ നിന്നുള്ള യുകി ഷിമിസു, തെലങ്കാനയിലെ രമാലക്ഷ്മി സുന്ദരരാജൻ, മഹാരാഷ്ട്രയിൽ നിന്നുള്ള ജയ നാരായൺ, കർണാടകയിൽ നിന്നുള്ള ഹിമനന്ദിനി പ്രഭാകരൻ, ആന്ധ്രാപ്രദേശിലെ വിന്നി സുകാന്ത് എന്നിവരായിരുന്നു മത്സരത്തിലെ മറ്റ് വിജയികൾ.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി എട്ടു ദിവസത്തെ സന്ദർശനമാണ് ടൂറിസം വകുപ്പ് വിജയികൾക്ക് ഒരുക്കിയത്. ഒാഗസ്റ്റ് 27 നാണ് സന്ദർശനം ആരംഭിച്ചത്.
പങ്കെടുത്തവർക്ക് 5,000 രൂപ വീതം പ്രോത്സാഹന സമ്മാനം നൽകിയെന്ന് കേരള ടൂറിസം ഡയരക്ടർ പി.ബി നൂഹ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."