HOME
DETAILS

ജി-23 നേതാക്കൾ ഗുലാംനബിയെ കണ്ടതിനെച്ചൊല്ലി തർക്കം

  
backup
September 02 2022 | 03:09 AM

%e0%b4%9c%e0%b4%bf-23-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%be-%e0%b4%97%e0%b5%81%e0%b4%b2%e0%b4%be%e0%b4%82%e0%b4%a8%e0%b4%ac%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95


ന്യൂഡൽഹി • കോൺഗ്രസ് വിട്ടുപോയ മുതിർന്ന നേതാവ് ഗുലാംനബി ആസാദിന്റെ ഡൽഹിയിലെ വസതിയിലെത്തി അദ്ദേഹവുമായി ജി-23 നേതാക്കൾ ചർച്ച നടത്തിയതിനെച്ചൊല്ലി പാർട്ടിയിൽ തർക്കം.
കോൺഗ്രസിൽ നെഹ്‌റു കുടുംബത്തിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന വിമതചേരിയിലുള്ള ജി-23 നേതാക്കളായ മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ എന്നിവരാണ് ബുധനാഴ്ച രാത്രി ഗുലാംനബിയെ കണ്ടത്.
ജി-23 നേതാക്കളുടെ നടപടിക്കെതിരേ കോൺഗ്രസിൽ കടുത്ത അമർശം നിലനിൽക്കുന്നുണ്ട്. മൂന്നുപേരുടെയും നടപടിയെ ചോദ്യംചെയ്ത് മുൻ കേന്ദ്രമന്ത്രി കൂടിയായ പ്രവർത്തകസമിതിയംഗം കുമാരി സെൽജ പരസ്യമായി രംഗത്തുവന്നു. ഈ നീക്കം പാർട്ടിയിലെ സാധാരണക്കാരിൽ നിരാശയും ആശയക്കുഴപ്പവും സൃഷ്ടിക്കുമെന്ന് അവർ പറഞ്ഞു. ഹരിയാനയിലെ പ്രതിപക്ഷനേതാവായ ഹൂഡയ്‌ക്കെതിരേ കുമാരി സെൽജ ഹൈക്കമാൻഡിന് പരാതി നൽകി. അദ്ദേഹത്തിന് കാരണംകാണിക്കൽ നോട്ടീസ് നൽകണമെന്ന് ഹൈക്കമാൻഡിനോട് ആവർ ആവശ്യപ്പെട്ടു.
പൃഥ്വിരാജ് ചവാനെതിരേ നടപടിയാവശ്യപ്പെട്ട് കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി വിരേന്ദ്ര വസിഷ്ട് പാർട്ടി അച്ചടക്കസമിതി അധ്യക്ഷൻ താരീഖ് അൻവറിന് കത്ത് നൽകി.
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജി-23ൽപെട്ട ശശി തരൂർ മത്സരിച്ചേക്കുമെന്ന് ഉറപ്പായതോടെയാണ് മൂന്നു മുതിർന്ന നേതാക്കൾ ഗുലാംനബിയുമായി ചർച്ചനടത്തിയത്. കോൺഗ്രസിലെ ഒരു വിഭാഗം തനിക്കെതിരേ കൊട്ടാര വിപ്ലവം നടത്തിയതിനെ തുടർന്നാണ് രാജിവയ്‌ക്കേണ്ടിവന്നതെന്ന് ചർച്ചയിൽ ഗുലാംനബി പറഞ്ഞതായി പിന്നീട് പൃഥ്വിരാജ് ചവാൻ മാധ്യമങ്ങളോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago