HOME
DETAILS

ഇന്ത്യയിൽ ദിവസവും ബലാത്സംഗങ്ങൾ

  
backup
September 02 2022 | 03:09 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ac%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d

ന്യൂഡൽഹി • നാഷനൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്കുപ്രകാരം രാജ്യത്ത് ഓരോ ദിവസവും 86 വീതം ബലാൽസംഗങ്ങൾ നടക്കുന്നു. സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് എൻ.സി.ആർ.ബി കണക്കുകളിലുള്ളത്. രാജ്യത്ത് ഓരോ മണിക്കൂറിലും 49 വീതം ആക്രമണങ്ങളാണ് സ്ത്രീകൾക്കുനേരെ നടക്കുന്നത്. പൊലിസിലും മറ്റും റിപ്പോർട്ട്‌ ചെയ്യുന്ന കണക്കുകൾ മാത്രമാണ് എൻ.സി.ആർ.ബി പരിഗണിക്കുന്നത്.
കഴിഞ്ഞ വർഷം 31,677 ബലാൽസംഗക്കേസുകളാണ് ഇന്ത്യയിലാകെ റിപ്പോർട്ട്‌ചെയ്തത്. 2020ൽ 28,046 ഉം കൊവിഡ് വ്യാപനത്തിന് മുമ്പുള്ള 2019ൽ 32,033 ബലാൽസംഗക്കേസുകളും രജിസ്റ്റർചെയ്തു. സംസ്ഥാനങ്ങളിൽ രാജസ്ഥാൻ (6,337) ആണ് ബലാൽസംഗക്കേസുകളിൽ മുന്നിൽ. പിന്നാലെ മധ്യപ്രദേശ് (2947), ഉത്തർപ്രദേശ് (2496), ഡൽഹി (1250) എന്നിവയാണ്. കേരളത്തിൽ 771ഉം തമിഴ്‌നാട്ടിൽ 422ഉം കർണാടകയിൽ 555ഉം കേസുകളുണ്ടായി. ജനസംഖ്യാനുപാതികമായി നോക്കിയാലും രാജസ്ഥാനിലാണ് കൂടുതൽ കേസുകൾ – 16.4. ചാണ്ഡിഗഡ് (13.3), ഡൽഹി (12.2), ഹരിയാന(12.3), അരുണാൽപ്രദേശ് (11.1) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. ഇക്കാര്യത്തിലെ ദേശീയ ശരാശരി 4.8 ആണ്.
കഴിഞ്ഞവർഷം 4,28,278 അതിക്രമങ്ങളാണ് സ്ത്രീകൾക്കെതിരേ നടന്നത്. അതായത്, ഓരോ മണിക്കൂറിലും 49 അതിക്രമങ്ങൾ. 2020ൽ രാജ്യത്താകെ 3,71,503 ഉം അതിന് മുമ്പുള്ള വർഷം 4,05,326 ഉം അതിക്രമങ്ങളുണ്ടായി.
അതേസമയം, രാജ്യത്ത് ദിവസവും 82 വീതം കൊലപാതകങ്ങൾ നടക്കുന്നതായും എൻ.സി.ആർ.ബി വ്യക്തമാക്കുന്നു. ഓരോ മണിക്കൂറിലും 11 വീതം തട്ടിക്കൊണ്ടുപോകലും റിപ്പോർട്ട്‌ചെയ്യുന്നു. 2021ൽ 29,272 കൊലപാതകങ്ങളാണ് നടന്നത്. ജാർഖണ്ഡിലാണ് കഴിഞ്ഞവർഷം കൂടുതൽ വർഗീയ സംഘർഷങ്ങൾ നടന്നത്. 100 കേസുകൾ. രാജ്യത്താകെയുള്ളതിന്റെ 26 ശതമാനവും ജാർഖണ്ഡിലാണ്. മഹാരാഷ്ട്രയിൽ 77 കേസുകളും റിപ്പോർട്ട്‌ചെയ്തു. രാജ്യത്താകെ 379 വർഗീയ സംഘർഷങ്ങളാണ് 2021ലുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago