കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് വിദ്യാര്‍ത്ഥിനികളെ ബലാത്സംഗം ചെയ്ത മഠാധിപതി അറസ്റ്റില്‍; അറസ്റ്റ് വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍
ബംഗളൂരു: കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത മതനേതാവ് അറസ്റ്റില്‍. കര്‍ണാടകയിലെ രാഷ്ട്രീയമായി ശക്തരായ ലിംഗായത്ത് സമുദായത്തിന്റെ മതനേതാവായ ശിവമൂര്‍ത്തി ശരണാരുവിനെയാണ് അറസ്റ്റ് ചെയ്തത്. വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്.
64കാരനായ ശിവമൂര്‍ത്തി മുരുഗ ശരണരു പ്രധാന ലിംഗായത്ത് സെമിനാരികളിലൊന്നായ മുരുഗ മഠത്തിന്റെ തലവനാണ്.
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതിന് ആറ് ദിവസം മുമ്പ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
പെണ്‍കുട്ടികളില്‍ ഒരാള്‍ ദലിത് വിഭാഗത്തില്‍പ്പെട്ടതിനാല്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ (പോക്‌സോ) നിയമപ്രകാരവും പട്ടികജാതിവര്‍ഗ വിഭാഗങ്ങളെ സംരക്ഷിക്കുന്ന നിയമപ്രകാരവും പ്രതി ചേര്‍ത്തിട്ടുണ്ട്.
ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പൊലിസ് അതീവ ജാഗ്രത പാലിച്ചു. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് മഠത്തിന്റെ മുന്‍വാതില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടയുകയും പിന്‍വാതിലിലൂടെ പ്രതിയെ പുറത്തെത്തിക്കുകയും ചെയ്യുകയായിരുന്നു. ചിത്രദുര്‍ഗയിലെ ചള്ളക്കരെയിലെ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ഓഫീസിലേക്കാണ് ഇയാളെ മാറ്റിയത്. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടികള്‍ രണ്ടും മഠത്തിലെ വിദ്യാര്‍ഥിനികളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."