എംവി ഗോവിന്ദന് പകരം ആര്? സി.പി.എം സെക്രട്ടറിയേറ്റ് ഇന്ന്
തിരുവനന്തപുരം : എം വി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറി ആയി നിയമിച്ചതോടെ ആ ഒഴിവിലേക്ക് ആര് മന്ത്രിയാകുമെന്ന ചോദ്യഅവശേഷിക്കുമ്പോള് തീരുമാനം ഇന്ന് ഉച്ചയോടെ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇന്ന് രാവിലെ സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ടെങ്കിലും മുഖ്യമന്ത്രി കൊച്ചിയില്‍ ആയതിനാല്‍ തീരുമാനം ഉച്ചയ്ക്കു ശേഷമായിരിക്കും ഉണ്ടാവുക. കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന നാവിക സേനയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനാല്‍ മുഖ്യമന്ത്രി ഉച്ചയ്ക്കാണ് തിരിച്ചെത്തുക.
നിലവില്‍ എം.വി.ഗോവിന്ദന്റെയും സജിചെറിയാന്റെയും ഒഴിവുകളാണ് മന്ത്രിസഭയില്‍ ഉള്ളത്. കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം എ.എന്‍.ഷംസീര്‍, മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി.കുഞ്ഞമ്പു, പി.നന്ദകുമാര്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കെ.കെ ഷൈലജയുടെ പേരും ഉയരുന്നുണ്ടെങ്കിലും മുന്‍ മന്ത്രിമാര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടെന്ന തീരുമാനം മാറ്റാന്‍ ഇടയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."