ടീസ്റ്റ സെതല്‍വാദിന് ജാമ്യം; പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം
സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. തുടരന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസില്‍ ജൂണ്‍ 25 നാണ് ടീസ്റ്റ അറസ്റ്റിലാകുന്നത്.ജാമ്യം അനുവദിക്കുന്നതിന് തടസ്സമാകുന്ന കുറ്റങ്ങളൊന്നും കേസില്‍ ഇല്ലെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
രണ്ട് മാസമായി കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. സാകിയ ജാഫ്രിയുടെ കേസ് തള്ളി സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളല്ലാതെ എഫ് ഐ ആറില്‍ മറ്റൊന്നുമില്ല. ഹൈക്കോടതി നോട്ടീസിന് മറുപടി നല്കാന് ആറ് ആഴ്ചയെടുത്തു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ കൊലപാതകം പോലെ ഗുരുതരമല്ലെന്നും ചൂണ്ടിക്കാണിച്ച് ഗുജറാത്ത് പൊലീസിനെയും ഹൈക്കോടതിയെയും ഇന്നലെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."