അര്ജുന് സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണി, ഡിജിറ്റല്‍ തെളിവുകളുണ്ട്; സജേഷ് ബിനാമിയെന്നും കസ്റ്റംസ്
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കി മുഖ്യകണ്ണിയെന്ന് കസ്റ്റംസ്. അര്‍ജുനെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്നും കരിപ്പൂരിലെത്തിയത് സ്വര്‍ണക്കടത്തിന് തന്നെയാണെന്നും കസ്റ്റംസ് വ്യക്തമാക്കി.കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്
പൊലിസിന് മുന്നില്‍ ഹാജരായത് ഫോണ്‍ ഉള്‍പ്പടെയുള്ള എല്ലാ തെളിവുകളും നശിപ്പിച്ച ശേഷമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. അര്ജുന് സഞ്ചരിച്ചസ മാരുതി സ്വിഫ്റ്റ് കാര്‍ അയാളുടേത് തന്നെയാണ്. സജേഷ് അര്‍ജുന്റെ ബിനാമി മാത്രമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അയാളുടെ പേരില്‍ കാര്‍ വാങ്ങിയെന്ന് മാത്രമേയുള്ളൂ. തന്റെ ഫോണ്‍ രേഖകളെല്ലാം നശിപ്പിച്ച ശേഷമാണ് അര്ജുന് ഇന്നലെ ചോദ്യം ചെയ്യല്ലിന് ഹാജരായത്.
മൊഴിയെടുത്തപ്പോള്‍ കസ്റ്റംസിന് നല്‍കിതെല്ലാം കെട്ടിചമച്ച വിവരങ്ങളാണ്. അന്വേഷണവുമായി ഇയാള്‍ സഹകരിക്കുന്നില്ല. ആഡംബര ജീവിതമാണ് അര്ജുന് നയിച്ചിരുന്നത്. എന്നാല്‍ ഇതിനുള്ള വരുമാനം എന്തായിരുന്നുവെന്ന് മനസിലാകുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."