HOME
DETAILS

പട്ടികടിയേറ്റാല്‍ ഒരു മണിക്കൂര്‍ നിര്‍ണായകം; ചെയ്യേണ്ട കാര്യങ്ങള്‍, ഡോ. സുല്‍ഫി നൂഹുവിന്റെ കുറിപ്പ്

  
backup
September 05 2022 | 06:09 AM

rabies-first-one-hour-doctor-fb-post2022

തെരുവുനായയുടെ ആക്രമണത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് കേരള ജനത. അനേകം വാര്‍ത്തകളാണ് ദിനംപ്രതി നാം കേള്‍ക്കുന്നത്. പട്ടി കടിച്ചാല്‍ ആദ്യത്തെ ഒരു മണിക്കൂറില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്താല്‍ പേ വിഷബാധ ഏല്‍ക്കുവാനുള്ള സാധ്യത 80 ശതമാനത്തോളം കുറയുമെന്നാണ് പഠനങ്ങള്‍. പേ വിഷ ബാധയേറ്റാല്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍ ഈ ഒരു മണിക്കൂറില്‍ ചെയ്ത് തീര്‍ക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ ) സമൂഹമാധ്യമ വിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുല്‍ഫി നൂഹു പറയുന്നത്.

എവിടെവെച്ച് പട്ടി കടിച്ചുയെന്ന് നോക്കാതെ ഏറ്റവും അടുത്തുള്ള സ്ഥലത്ത് പോയി ടാപ്പിലെ വെള്ളം ധാരധാരയായി ഒഴിച്ച്, സോപ്പ് ഉപയോഗിച്ച് ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് കഴുകുക എന്നുള്ളത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. ഒരുപക്ഷേ സോപ്പ് ലഭ്യമല്ലെങ്കില്‍ വെള്ളം മാത്രം ഉപയോഗിച്ച് കഴുകുയെങ്കിലും ചെയ്തിരിക്കണമെന്ന് ഡോക്ടര്‍ പറയുന്നു.

വൈറസ് ശരീരത്തിലേക്ക് കടന്നു കഴിഞ്ഞാല്‍ അത് നര്‍വസ് സിസ്റ്റത്തെ ബാധിക്കുന്നതിന് മുന്‍പ് എത്രയും പെട്ടെന്ന് ആദ്യത്തെ ഡോസ് വാക്‌സിനേഷനും എടുക്കുന്നത് പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറയുന്നു.

ഡോ. സുല്‍ഫി നൂഹുവിന്റെ കുറിപ്പ് വായിക്കാം

പട്ടി കടിയിലും ഒരു ഗോൾഡൻ മണിക്കൂർ?
----

പട്ടികടിയിലും ഒരു ഗോൾഡൻ അവർ അഥവാ സുവർണ്ണ മണിക്കൂർ നിലനിർത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു.

ആദ്യത്തെ ഒരു മണിക്കൂറിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്താൽ പേ വിഷബാധ ഏൽക്കുവാനുള്ള സാധ്യത 80 ശതമാനത്തോളം കുറയുമെന്ന് പഠനങ്ങൾ പറയുന്നു.

പേ വിഷ ബാധയേറ്റാൽ അവശ്യം ആദ്യം ചെയ്യേണ്ട കാര്യങ്ങൾ ഈ ഒരു മണിക്കൂറിൽ ചെയ്ത് തീർത്തെ തീരുകയുള്ളൂ

എവിടെവെച്ച് പട്ടി കടിച്ചുയെന്ന് നോക്കാതെ ഏറ്റവും അടുത്തുള്ള സ്ഥലത്ത് പോയി ടാപ്പിലെ വെള്ളം ധാരധാരയായി ഒഴിച്ച്, സോപ്പ് ഉപയോഗിച്ച് ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് കഴുകുക എന്നുള്ളത് വളരെയധികം പ്രാധാന്യമർഹിക്കുന്നു

ഒരുപക്ഷേ സോപ്പ് ലഭ്യമല്ലെങ്കിൽ വെള്ളം മാത്രം ഉപയോഗിച്ച് കഴുകുയെങ്കിലും ചെയ്തിരിക്കണം .

ദ്വാരത്തിന്റെ രീതിയിലുള്ള മുറിവുകളിൽ ഉള്ളിലേക്ക് വെള്ളം ധാരയായിട്ട് വീഴുന്ന രീതിയിൽ കഴുകുന്നത് വളരെ നല്ലത്.

സോപ്പ് ലായനി വൈറസിന്റെ പുറത്തുള്ള ചട്ടയെ അലിയിച്ച് കളയും

മുറിവ് കഴുകി കഴിഞ്ഞാൽ അയഡിൻ സൊലൂഷനോ ആൽക്കഹോൾ സൊലൂഷനോ ഉപയോഗിച്ച് ശുദ്ധമായി ക്ലീൻ ചെയ്യണം.

വാക്സിനേഷൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം എത്രയും പെട്ടെന്ന് . പ്രത്യേകിച്ച് ആദ്യഡോസ്.

വാക്സിൻ ജീവൻ രക്ഷിക്കും ഉറപ്പ്.

വൈറസ് ശരീരത്തിലേക്ക് കടന്നു കഴിഞ്ഞാൽ അത് നർവസ് സിസ്റ്റത്തെ ബാധിക്കുന്നതിന് മുൻപ് എത്രയും പെട്ടെന്ന് ആദ്യത്തെ ഡോസ് വാക്സിനേഷനും എടുക്കുന്നത് പ്രാധാന്യം.

ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇമ്മ്യൂണോ ഗ്ലോബലിനും കുത്തിവയ്ക്കണം

മുറിവിൽ തയ്യൽ വേണമെന്നതാണല്ലോ സാധാരണ രീതി.
എന്നാൽ പേപ്പട്ടി കടിച്ച മുറിവുകളിൽ തുന്നൽ ഇടാൻ പാടില്ല. മുറിവ് വളരെ വലുതാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം നിശ്ചിതകാല കാലാവധി കഴിഞ്ഞതിനുശേഷം സെക്കൻഡറി സ്യൂച്ചറിങ് ആണ് ചെയ്യാറുള്ളത്.

തുടർച്ചയായുള്ള മരണങ്ങൾ ഈ ബാച്ച് വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയം ഉണർത്തുന്നുവെന്നുള്ളതിന് സംശയമില്ല.

അതിനർത്ഥം വാക്സിൻ ഫലവത്തല്ല എന്നല്ല.

വാക്സിൻ നിർമ്മാണത്തിലോ അതിൻറെ ശീതീകരണത്തിലോ ശുദ്ധീകരണത്തിലോ സംഭവിച്ച പാളിച്ചകൾ വാക്സിന്റെ ഫലപ്രാപ്തിയെ കുറയ്ക്കും എന്ന് നമുക്കറിയാം.
വാക്സിന്റെ നിലവിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതോടൊപ്പം ആദ്യത്തെ ഗോൾഡൻ മണിക്കൂറിലെ ഗോൾഡൻ പ്രയോഗങ്ങൾ റാബീസ് തടയുക തന്നെ ചെയ്യും.

പട്ടി കടിച്ചാലും ഇരിക്കട്ടെ ഒരു ഗോൾഡൻ മണിക്കൂർ.

ഡോ സുൽഫി നൂഹു

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago