ജാര്‍ഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ച് ഹേമന്ത് സോറന്
റാഞ്ചി: ജാര്‍ഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ച് ഹേമന്ത് സോറന്. വിശ്വാസ വോട്ടെടുപ്പില്‍ 81 ല്‍ 48 വോട്ടുകളാണ് ഹേമന്ത് സോറന് നേടിയത്. പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് ഹേമന്ത് സോറന് മന്ത്രി സഭ വിശ്വാസവോട്ട് തേടിയത്. ജെ.എം.എം 30,കോണ്‍ഗ്രസ് 18, ബി.ജെ.പി 26 എന്നിങ്ങനെയാണ് ജാര്‍ഖണ്ഡ് നിയസഭയിലെ സീറ്റുനില.
ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് ഛത്തിസ്ഗഢിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്ന ഝാര്‍ഖണ്ഡിലെ ഭരണകക്ഷി എം.എല്‍.എമാരെ തിരികെയെത്തിച്ചാണ് വിശ്വാസവോട്ടെടുപ്പ് നടത്തിയത്. 30 എം.എല്‍.എമാരും കോണ്‍ഗ്രസ്, ജെ.എം.എം നേതാക്കളുമടങ്ങുന്ന സംഘം ഞായറാഴ്ചയാണ് മടങ്ങിയെത്തിയത്.
ഹേമന്ത് സോറനെ അയോഗ്യനാക്കിയേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഭരണകക്ഷി എം.എല്‍.എമാരെ വശത്താക്കാന്‍ പ്രതിപക്ഷമായ ബി.ജെ.പി ശ്രമം തുടങ്ങുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എം.എല്‍.എ മാരെയടക്കം റായ്പുരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."