സ്വര്‍ണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ മൗനത്തിന് കാരണം ഭയമെന്ന് സതീശന്‍
തൃശൂര്‍: കണ്ണൂരിലെ സി.പി.എം ഗുണ്ടകള്‍ നടത്തുന്ന സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്താണ് പ്രതികരിക്കാത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കൊലപാതകങ്ങളില്ലാത്ത ഇടവേളകളില്‍ ഗുണ്ടകളെ തീറ്റിപ്പോറ്റാന്‍ സ്വര്‍ണക്കടത്തിന് ഉപയോഗിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫോണുപയോഗിക്കുന്നു. സി.പി.എം- ക്വട്ടേഷന്‍ സംഘ ബന്ധം അത്ര ദൃഢമാണ്. അതുകൊണ്ടാണ് നേതൃത്വം പേടിച്ചിരിക്കുന്നത്. പാര്‍ട്ടിക്കാരായ ഗുണ്ടകളെ സി.പി.എം പ്രയോജനപ്പടുത്തുന്നതുകൊണ്ടാണോ നേതൃത്വത്തിന് മിണ്ടാന്‍ ഭയം? ഗുണ്ടകളില്‍നിന്ന് സി.പി.എം പങ്കുപറ്റുന്നുണ്ട്.
കൊടകര കുഴല്‍പ്പണക്കവര്‍ച്ച മുന്നോട്ടുവച്ച് ബി.ജെ.പിയുമായി മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെട്ട പഴയ സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിനു ശ്രമിക്കുകയാണ് സര്‍ക്കാര്‍. സി.പി.എം- ബി.ജെ.പി പരസ്പര ആരോപണം സര്‍ക്കസിലെ തല്ലുപോലെയാണ്. വനം മാഫിയയെ സഹായിച്ച മുന്‍ വനം മന്ത്രി അടക്കമുള്ളവരെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് എം.പി വിന്‍സന്റ്, ടി.ജെ സനീഷ് കുമാര്‍ എം.എല്‍.എ, പത്മജ വേണഗോപാല്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."