കെ.എസ്.ആര്.ടി.സിയില്‍ പെന്ഷന് മുടങ്ങി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ മാസാവസാനമായിട്ടും പെന്ഷന് ലഭിച്ചില്ലെന്ന് പരാതി. കഴിഞ്ഞ നാലു വര്‍ഷത്തോളമായി മുടങ്ങാതെ ലഭിച്ച പെന്‍ഷനാണ് മുടങ്ങിയത്. സംസ്ഥാനത്ത് 40,000 ത്തിലധികം പേരാണ് പെന്ഷന് വാങ്ങുന്നത്. ഇതില്‍ 28,000ത്തോളം പേര്‍ക്ക് 20,000ത്തില്‍ താഴെയാണ് പെന്ഷന്. 12,000ത്തോളം പേര് ഫാമിലി പെന്‍ഷന്‍കാരാണ്. ഇവരില്‍ പകുതിയിലധികം പേരും രോഗികളാണെന്നാണ് കണക്ക്. കൊവിഡ് കാലത്ത് പെന്ഷന് ലഭിക്കാതായതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് വിരമിച്ചവരും ആശ്രിതരും. അതേസമയം സഹകരണ ബാങ്ക് വഴിയാണ് കഴിഞ്ഞ സര്‍ക്കാര്‍ പെന്ഷന് ഏര്‍പ്പെടുത്തിയത്. സഹകരണ ബാങ്കുകളുമായുള്ള കരാറിലെ സാങ്കേതിക പ്രശ്നമാണ് ഈ മാസം പെന്ഷന് മുടങ്ങാന്‍ ഇടയാക്കിയതെന്നാണ് വിശദീകരണം. ധാരണപത്രത്തില്‍ മുഖ്യമന്ത്രി ഒപ്പിട്ടതാണെങ്കിലും പെന്ഷന് വൈകുന്നത് എന്തുകൊണ്ടാണെന്നും വ്യക്തമല്ല. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് മാസത്തെ പെന്ഷന് അഡ്വാന്‍സ് ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മെല്ലെപ്പോക്കാണെന്നാണ് പെന്‍ഷന്‍കാര്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."