മാധ്യമപ്രവര്‍ത്തക അബു ആഖിലയ്ക്ക് സൈന്യത്തിന്റെ വെടിയേറ്റതാണെന്ന് സമ്മതിച്ച് ഇസ്രായേല്‍
ജറുസലേം: അല്‍ജസീറയുടെ ഫലസ്തീനിലെ മാധ്യമപ്രവര്‍ത്തക ഷിറീന് അബു ആഖിലയ്ക്ക് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റതാണെന്ന് ഇസ്രായേല്‍. കഴിഞ്ഞ മെയ് മാസം വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം അതിക്രമം നടത്തുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഫസ്തീനിയന്-അമേരിക്കന്‍ വംശജയായ അബു ആഖില കൊല്ലപ്പെട്ടത്. ഹെല്‍മറ്റും പ്രസ് എന്നെഴുതിയ നീല ജാക്കറ്റും ധരിച്ചാണ് അബു ആഖില എത്തിയിരുന്നത്. ഇസ്രായേല്‍ സൈന്യം മനപൂര്‍വം വെടിവച്ച് കൊന്നതാണെന്ന വിമര്‍ശനം നേരത്തേ ഉയര്‍ന്നിരുന്നു. ഇതാദ്യമായാണ് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐ.ഡി.ബി) തങ്ങളുടെ സൈനികന്റെ പക്കല്‍ നിന്ന് അബദ്ധം സംബന്ധിച്ചതാണെന്ന് തുറന്നുസമ്മതിക്കുന്നത്.
എന്നാല്‍ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തേണ്ടതില്ലെന്നും ഐ.ഡി.ബിയുടെ ഉന്നത ഉദ്യോഗസ്ഥന് വ്യക്തമാക്കി. അബു ആഖില കൊല്ലപ്പെട്ടതിനെക്കുറിച്ച് നിരവധി ആഭ്യന്തര അന്വേഷണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇസ്രായേല്‍ സൈനികരുമായി ഫലസ്തീന്‍കാര്‍ ഏറ്റുമുട്ടുകയും വെടിവയ്പ് നടത്തുകയുമുണ്ടായി. ഈ സമയത്ത് ഇസ്രായേല്‍ സൈനികരില്‍ ഒരാളുടെ അബദ്ധത്തിലുള്ള വെടിയേറ്റതാണെന്നും ഉന്നത ഉദ്യോഗസ്ഥന് വിശദീകരിച്ചു. വെടിയുതിര്‍ത്ത സൈനികനുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ സംസാരിച്ചിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകയാണെന്ന് തിരിച്ചറിയാതെയാണ് വെടിവച്ചതെന്ന് അദ്ദേഹം മൊഴിനല്‍കിയെന്നും ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. യുദ്ധമുഖത്ത് നില്ക്കുന്ന ഒരു സൈനികന്റെ സാഹചര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും നാനാ ഭാഗത്തുനിന്നും വെടിവയ്പുണ്ടായെന്നും ഉദ്യോഗസ്ഥന് പറയുന്നു.
എന്നാല്‍ ഈ വാദങ്ങളില്‍ കഴമ്പില്ലെന്ന് അബു ആഖിലയ്ക്ക് വെടിയേറ്റതിന്റെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ നടന്നുവരുന്ന ഭാഗത്തേക്ക് തുടര്‍ച്ചയായി മിനിറ്റുകളോളം ഇസ്രായേല്‍ സൈനികന് വെടിവയക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇസ്രായേല്‍ യുദ്ധക്കുറ്റവാളികള്‍ അവരുടെ ക്രൂരകൃത്യങ്ങളെ കുറിച്ച് അന്വേഷണം നടത്തില്ലെന്നായിരുന്നു ഐ.ഡി.എഫിന്റെ വെളിപ്പെടുത്തലിനോടുള്ള അബു ആഖിലയുടെ കുടുംബത്തിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."