HOME
DETAILS
MAL
തദ്ദേശവും എക്സൈസും രാജേഷിനു തന്നെ; വകുപ്പുകളില്‍ മാറ്റമില്ല
backup
September 06 2022 | 07:09 AM
തിരുവനന്തപുരം; ഇന്ന് സത്യ പ്രതിജ്ഞ ചെയ്ത മന്ത്രി എം ബി രാജേഷിന്റെ വകുപ്പുകളില്‍ മാറ്റമില്ല. എം.വി ഗോവിന്ദന് കൈകാര്യം ചെയ്തിരുന്ന എക്സൈസ് തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ തന്നെ രാജേഷിന് നല്‍കും. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എം വി ഗോവിന്ദന് രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. സജി ചെറിയാന്റെ വകുപ്പായിരുന്ന സാംസാകാരികം രാജേഷിന് നല്‍കിയേക്കും എന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നെങ്കിലും എം.വി ഗോവിന്ദന്റെ വകുപ്പുകള്‍ മാത്രമാണ് നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."