HOME
DETAILS
MAL
കോളജ് വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും വാക്സിനേഷന് മുന്‍ഗണന: ഉത്തരവിറക്കി
backup
July 06 2021 | 09:07 AM
തിരുവനന്തപുരം: കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന നല്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പതിനെട്ട് വയസ് മുതല്‍ 23 വയസ് വരെയുള്ളവര്‍ക്കാണ് മുന്‍ഗണന. വിദേശത്ത് പോകുന്ന വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന ലഭിക്കും.
കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിന് മുന്‍ഗണന അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി ക്ലാസ്സുകള്‍ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെ ജീവനക്കാര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."