കോതമംഗലത്ത് തുടങ്ങിവച്ച പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും
കോതമംഗലം: നിയോജകമണ്ഡലത്തില്‍ തുടങ്ങി വച്ച വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തികരണത്തിന് എം.എല്‍.എയും കലക്ടറും ഒന്നിച്ച് ശ്രമങ്ങള്‍ ആരംഭിച്ചു.
തുടങ്ങി വച്ച പദ്ധതികള്‍ പൂര്‍ത്തികരിക്കുന്നതിനും റവന്യു വകുപ്പുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിനുമായി ചൊവ്വാഴ്ച കോതമംഗലത്ത് എത്തിയ കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫറുള്ള ആന്റണി ജാേണ്‍ എം.എല്‍.എയുമായി ചര്‍ച്ചകള്‍ നടത്തി.
ഇരുവരുമൊന്നിച്ച് പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും സമയം കണ്ടെത്തി. തങ്കളം കാക്കനാട് നാലുവരിപാതയുടെ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുന്നതിന് എം.എല്‍.എ, കലക്ടര്‍, ഡെപ്യുട്ടി കലക്ടര്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍, പി.ഡബ്ല്യ.ഡി വകുപ്പ് എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ എന്നിവരുടെ സംയുക്ത യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കുവാന്‍ തീരുമാനിച്ചു.
ഭൂതത്താന്‍കെട്ടില്‍ മൂന്ന് വര്‍ഷം മുന്‍പ് വെള്ളപ്പൊക്കത്തില്‍ വീടുകള്‍ നഷ്ടമായ 15 കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മാണത്തിന് അനുവദിച്ച രണ്ട് ലക്ഷം രൂപ ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വികരിക്കണമെന്ന് എം.എല്‍.എ കലക്ടറോട് അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."