ഉപരി പഠനം അമേരിക്കയില്‍; ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാവുന്ന ഈ അഞ്ച് സ്‌കോളര്‍ഷിപ്പുകളെ കുറിച്ച് അറിയാതെ പോവരുത്
ഉപരി പഠനം അമേരിക്കയില്‍; ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാവുന്ന ഈ അഞ്ച് സ്‌കോളര്‍ഷിപ്പുകളെ കുറിച്ച് അറിയാതെ പോവരുത്
ഇന്ത്യക്ക് പുറത്ത് ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് സാമ്പത്തികം. താമസം, ഭക്ഷണം, ട്യൂഷന്‍ ഫീസ്, കോഴ്‌സ് ഫീസ്, ഇന്‍ഷുറന്‍സ് എന്നിവക്കായി വലിയൊരു തുക തന്നെ നിങ്ങള്‍ കയ്യില്‍ കരുതേണ്ടി വരും. ഈ സാഹചര്യത്തിലാണ് സ്‌കോളര്‍ഷിപ്പുകള്‍ നിങ്ങളുടെ രക്ഷക്കെത്തുന്നത്.
അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തുന്ന ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്ന നിരവധി സ്‌കോളര്‍ഷപ്പ് പദ്ധതികള്‍ നിലവിലുണ്ട്. ഇവയില്‍ ചില സ്‌കീമുകളെ വലിയ അളവില്‍ അറിയപ്പെടുന്നവയാണ്. അവയെ കുറിച്ച് നാം സ്ഥിരമായി കേള്‍ക്കാറുമുണ്ട്.
അതേസമയം അത്ര ഫെയ്മസല്ലാത്തതും എന്നാല്‍ നിങ്ങളുടെ ഉപരിപഠന സാധ്യതകള്‍ക്ക് കാര്യമായ സാമ്പത്തിക സഹായം നല്‍കാന്‍ സാധിക്കുന്നതുമായ സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചാണ് ചുവടെ പ്രതിപാദിക്കുന്നത്.
- പാത്ത് വേ സ്‌കോളര്‍ഷിപ്പ് ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ്
യു.എസിലെ ഫ്‌ളോറിഡയില്‍ സ്ഥിതി ചെയ്യുന്ന ഫുള്‍ സെയ്ല്‍ യൂണിവേഴ്‌സിറ്റി വിദേശ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. യു.ജി പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. ഫിലിം, ടെലിവിഷന്‍, മ്യൂസിക്, ഗെയിംസ്, ആര്‍ട്ട്, ഡിസൈന്‍, മീഡിയ, കമ്മ്യൂണിക്കേഷന്‍സ്, ടെക്‌നോളജി, ബിസിനസ് എന്നീ വിഷയങ്ങളില്‍ പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ഫുള്‍ സെയ്ല്‍ യൂണിവേഴ്‌സിറ്റി നേരിട്ട് നടത്തുന്ന അഭിമുഖത്തിലൂടെയാണ് ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. പഠന കാലയളവിലെ മുഴുവന്‍ ട്യൂഷന്‍ ഫീസും മറ്റ് പഠന ചെലവുകളുമാണ് സ്‌കോളര്‍ഷിപ്പ് പരിധിയില്‍ പെടുന്നത്.
https://www.fullsail.edu/scholarships/pathwayscholarship എന്ന ലിങ്ക് സന്ദര്‍ശിക്കുക.
- കെന്റ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ്
അമേരിക്കയിലെ കെന്റ് യൂണിവേഴ്‌സിറ്റി നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. ബിസിനസ്, എഞ്ചിനീയറിങ്, ആര്‍ട്‌സ്, സയന്‍സ്, കമ്മ്യൂണിക്കേഷന്‍, നഴ്‌സിങ്, ആര്‍ക്കിടെക്ച്ചര്‍ എന്നീ വിഷയങ്ങളില്‍ യു.ജി പഠനത്തിന് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാന്‍ സാധിക്കുക. സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഉപരിപഠന സാധ്യതകള്‍ക്ക് സഹായിക്കുന്നതിനായാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. കെന്റ് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിനായി പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. പ്രതിവര്‍ഷം 4300 യു.എസ് ഡോളറാണ് (മൂന്നര ലക്ഷം ഇന്ത്യന്‍ രൂപ) സ്‌കോളര്‍ഷിപ്പ് തുക. എല്ലാവര്‍ഷവും നവംബര്‍ മാസത്തിലാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നത്.
https://www.kent.edu/admissions/internationalstudentsschol എന്ന ലിങ്ക് സന്ദര്‍ശിക്കുക.
- ഗെയ്റ്റ്‌സ് സ്‌കോളര്‍ഷിപ്പ് ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ്
അമേരിക്കയിലെ വിവിധ യൂണിവേഴ്‌സിറ്റികളിലേക്ക് യു.ജി, പി.ജി കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിച്ച വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. എഞ്ചിനീയറിങ്, മെഡിസിന്‍, ആര്‍ട്‌സ്, സയന്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലാണ് ആനുകൂല്യം നല്‍കുക. 1991ലാണ് സ്‌കോളര്‍ഷിപ്പ് തുടങ്ങിയത്. ഡിഗ്രി പഠന കാലയളവിലെ മുഴുവന്‍ ചെലവുകളും സ്‌കോളര്‍ഷിപ്പ് തുകയില്‍ ഉള്‍പ്പെടും. എല്ലാ വര്‍ഷവും സെപ്റ്റംബറിലാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയതി. https://www.thegatesscholarship.org/scholarship എന്ന ലിങ്ക് സന്ദര്‍ശിക്കുക.
- ഫുള്‍ബ്രൈറ്റ്- നെഹ്‌റു മാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പ്
യു.എസിലെ തെരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്‌സിറ്റികളില്‍ മാസ്റ്റേഴ്‌സ് കോഴ്‌സുകളിലേക്ക് പ്രവേശനം നേടിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. എഞ്ചിനീയറിങ്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ആര്‍ട്‌സ് വിഷയങ്ങളില്‍ പ്രവേശനം നേടിയവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഇന്ത്യയും, യു.എസും തമ്മിലുള്ള അക്കാദമിക് സഹകരണത്തിന്റെ ഭാഗമായി നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പാണിത്. പഠന കാലയളവിലെ ട്യൂഷന്‍ ഫീ, ജിവിത ചെലവ്, യാത്രാചെലവ് എന്നിവയൊക്കെ ആനുകൂല്യത്തിന്റെ പരിധിയില്‍ വരും. ഒരോ സ്ഥാനപനത്തിനും അനുസരിച്ച് വ്യത്യസ്ത തുകയാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക. ജൂണ്‍-ജൂലൈ മാസങ്ങളിലാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ സാധിക്കുക. https://www.usief.org.in/Fellowships/FulbrightNehruMasters എന്ന ലിങ്ക് സന്ദര്‍ശിക്കുക.
- സ്റ്റാന്‍ഫോര്‍ഡ് റിലയന്‍സ് ധിരുംബായി ഫെല്ലോഷിപ്പ്
അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ബിസിനസ്, തങ്ങളുടെ ഡിഗ്രി കോഴ്‌സുകൡലേക്ക് അഡ്മിഷനെടുത്ത വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഫെല്ലോഷിപ്പാണിത്. എം.ബി.എ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സ്‌കോളര്‍ഷിപ്പാണിത്. അക്കാദമിക് മേഖലകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. പഠന കാലയളവില്‍ ട്യൂഷന്‍ ഫീസും മറ്റു ചെലവുകളും ആനുകൂല്യത്തിന് കീഴില്‍ വരും. പ്രതിവര്‍ഷം അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. കോഴ്‌സിന്റെയും സാമ്പത്തിക ചെലവിന്റെയും അടിസ്ഥാനത്തിലാണ് തുക നിശ്ചയിക്കുന്നത്. https://www.gsb.stanford.edu/programmes/mba/financialaid/in എന്ന ലിങ്ക് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."