ബാങ്ക് ജീവനക്കാരായി ആൾമാറാട്ടം നടത്തി സാമ്പത്തിക തട്ടിപ്പ്; 11 പ്രവാസികൾക്ക് ഏഴ് വർഷം തടവ് വിധിച്ച് സഊദി
ബാങ്ക് ജീവനക്കാരായി ആൾമാറാട്ടം നടത്തി സാമ്പത്തിക തട്ടിപ്പ്; 11 പ്രവാസികൾക്ക് ഏഴ് വർഷം തടവ് വിധിച്ച് സഊദി
റിയാദ്: ബാങ്ക് ജീവനക്കാരായി ആൾമാറാട്ടം നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയ 11 പ്രവാസികൾക്ക് ശിക്ഷ വിധിച്ച് സഊദി അറേബ്യ. ഏഷ്യൻ വംശജരായ 11 പേർക്ക് കോടതി ഏഴ് വർഷം വീതം തടവ് ശിക്ഷ വിധിച്ചു. ജയിൽ ശിക്ഷയ്ക്ക് ശേഷം ഇവരെ നാടുകടത്തും. പബ്ലിക് പ്രോസിക്യൂഷനിലെ സാമ്പത്തിക തട്ടിപ്പ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
വ്യാജ എസ്.എം.എസ് വഴിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ബാങ്കിൽ നിന്നെന്ന വ്യാജേന വാചക സന്ദേശങ്ങൾ അയച്ച് ഇരകളുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. രഹസ്യ ബാങ്ക് ഡാറ്റ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടാണ് വിവരങ്ങൾ തട്ടിയെടുത്തത്. ഇങ്ങനെ ഇരകളുടെ സാമ്പത്തിക വിവരങ്ങൾ ആക്‌സസ് ചെയ്യാനും അവരുടെ അക്കൗണ്ടുകൾ ചോർത്താനും തട്ടിപ്പുകാർക്ക് സാധിച്ചു.
അതേസമയം, എല്ലാത്തരം കുറ്റകൃത്യങ്ങളിൽ നിന്നും ഫണ്ട് സംരക്ഷിക്കുന്നത് തുടരുമെന്നും സാമ്പത്തിക തട്ടിപ്പിൽ ഉൾപ്പെടുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അവർക്ക് കഠിനമായ ശിക്ഷകൾ നൽകുമെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വ്യാജ എസ്എംഎസ് സന്ദേശങ്ങൾക്കും ഫോൺ തട്ടിപ്പുകൾക്കും എതിരെ പ്രതികരിക്കരുതെന്നും പ്രോസിക്യൂഷൻ അഭ്യർത്ഥിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."