കഴിക്കുന്ന മത്തി ഏത് രാജ്യക്കാരനാണെന്ന് അറിയണോ? വഴി കണ്ടെത്തി സി.എം.എഫ്.ആര്‍.ഐ
മലയാളികള്‍ക്ക് വളരെ പരിചിതമായ ഒരു മത്സ്യമാണ് മത്തി. അമിനോ ആസിഡിന്റെ കലവറയായ ഈ മത്സ്യം കഴിക്കുന്നയാളുടെ ആരോഗ്യ പരിപാലനത്തിനും വളരെ സഹായകരമാണ്. ഇപ്പോള്‍ മത്തിയുടെ ജനിതക ഘടനയുടെ സമ്പൂര്‍ണ ശ്രേണികരണം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആര്‍.ഐ.ഇന്ത്യയിലാദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു മത്സ്യത്തിന്റെ ജനിതക ഘടന കണ്ടെത്തുന്നത് എന്നത് ഈ കണ്ടെത്തലിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്.ഇതോടെ മത്തിയുടെ പരിണാമ പ്രക്രിയ, ജീവശാസ്ത്ര സംബന്ധമായ അറിവുകള്‍ മുതലായല ഗവേഷകര്‍ക്ക് വളരെ ആഴത്തില്‍ മനസിലാക്കാന്‍ സാധിക്കും.
ഇത് മത്തിയുടെ പരിപാലനം, സംരക്ഷണം എന്നിവ കൃത്യമായി നിര്‍വഹിക്കാന്‍ നമ്മെ പ്രാപ്തരാക്കും. കാലാവസ്ഥ വൃതിയാനത്തോട് പെട്ടെന്ന് പ്രതികരിക്കുന്ന മത്സ്യമായതു കൊണ്ട് തന്നെ കാലാവസ്ഥയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മനസിലാക്കാനും പുതിയ കണ്ടെത്തല്‍ സഹായിക്കും.സി എം എഫ് ആര്‍ ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണ് പുതുതലമുറ ശ്രേണീകരണ സാങ്കേതിവിദ്യകളുപയോഗിച്ച് ഈ നേട്ടം സ്വന്തമാക്കിയത്.ഇതിനെല്ലാം പുറമെ പിടിച്ചെടുത്ത മത്തി എവിടെ നിന്നും വന്നതാണെന്ന് കണ്ടെത്താനും ജനിതക വിവരങ്ങള്‍ മുഖേന സാധിക്കും.
Content Highlights:genetic secrets of indian oil sardine is revealed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."